Skip to main content
[vorkady.com]

197. കടം വാങ്ങുന്നതിന് പഞ്ചായത്തുകൾക്കുള്ള അധികാരം

E1[(1)] ഒരു പഞ്ചായത്തിന്, ഈ ആക്റ്റിലേയോ പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിലേയോ വ്യവസ്ഥകൾ പ്രകാരം ഏതെല്ലാം ലക്ഷ്യങ്ങൾക്ക് വേണ്ടിയാണോ പഞ്ചായത്തു ഫണ്ടുകൾ വിനിയോഗിക്കാവുന്നത്, അതിലേക്കായി ഏതെങ്കിലും തുക കടം വാങ്ങാവുന്നതാണ്.

E1[എന്നാൽ, അപ്രകാരം കടം വാങ്ങുമ്പോൾ പഞ്ചായത്തിന്റെ സ്വത്തുക്കൾ പ്രതിഫലദായകമായ വികസന പദ്ധതികൾക്ക് വിനിയോഗിക്കുവാൻ വേണ്ടിയല്ലാതെ പണയപ്പെടുത്തുവാൻ പാടില്ലാത്തതാണ്.]

E1[(2) ജില്ലാ പഞ്ചായത്തിന് റവന്യൂ ബോണ്ടുകൾ പുറപ്പെടുവിക്കാവുന്നതും ആ ബോണ്ട് ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള സൗകര്യങ്ങളിൽ നിന്നും  സർവ്വീസുകളിൽ നിന്നും ലഭിക്കുന്ന അറ്റവരുമാനം അതിന് ജാമ്യമായി നൽകാവുന്നതുമാണ്.

(3) സർക്കാരിന് അവർ ജില്ലാ പഞ്ചായത്തിന് നൽകേണ്ടതായ ഗ്രാന്റിൽ നിന്ന് എസ്ക്രോ അക്കൗണ്ടുകളിൽ വരുന്ന കുറവുകൾ നികത്തുവാൻ നിർദ്ദേശം നൽകാവുന്നതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.