Skip to main content

അദ്ധ്യായം X : തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ

87. തിരഞ്ഞെടുപ്പ് ഹർജികൾ

യാതൊരു തിരഞ്ഞെടുപ്പും ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ബോധിപ്പിക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഹർജി മുഖാന്തിരമല്ലാതെ ചോദ്യം ചെയ്യപ്പെടാൻ പാടുള്ളതല്ല.

88. തിരഞ്ഞെടുപ്പ് ഹർജികൾ വിചാരണ ചെയ്യാൻ ക്ഷമതയുള്ള കോടതി

(1) ഒരു തിരഞ്ഞെടുപ്പ് ഹർജി വിചാരണ ചെയ്യാൻ അധികാരിതയുള്ള കോടതി- (എ) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ ആ പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലത്തിൻമേൽ അധികാരിതയുള്ള മുൻസിഫ് കോടതിയും, (ബി) ഒര...

89. ഹർജികൾ ബോധിപ്പിക്കുന്നത്

(1) ഏതെങ്കിലും തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യുന്ന ഒരു തിരഞ്ഞെടുപ്പു ഹർജി അങ്ങനെയുള്ള തിരഞ്ഞെടുപ്പിലെ ഏതെങ്കിലും സ്ഥാനാർത്ഥിക്കോ ഏതെങ്കിലും സമ്മതിദായകനോ 102-ആം വകുപ്പിലും 103-390 വകുപ്പിലും പറഞ്ഞിട്ടു...

90. ഹർജിയിലെ കക്ഷികൾ

ഹർജിക്കാരൻ തന്റെ ഹർജിയിൽ - (എ) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നുള്ള ഒരു പ്രഖ്യാപനം  അവകാശപ്പെടുന്നതിനു പുറമേ താൻ തന്നെയോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെട...

91. ഹർജിയിലെ ഉള്ളടക്കം

(1) ഒരു തിരഞ്ഞെടുപ്പ് ഹർജി - (എ) ഹർജിക്കാരൻ ആശ്രയിക്കുന്ന പ്രസക്ത വസ്തുതകളുടെ ഒരു സംക്ഷിപ്തത പ്രസ്താവന അടങ്ങിയതായിരിക്കേണ്ടതും; (ബിl) ഹർജിക്കാരൻ ആരോപിക്കുന്ന ഏതെങ്കിലും അഴിമതി പ്രവൃത്തിയെക്കുറിച്...

92. ഹർജിക്കാരന് അവകാശപ്പെടാവുന്ന നിവൃത്തി

ഹർജിക്കാരന്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നുള്ള ഒരു പ്രഖ്യാപനം അവകാശപ്പെടുന്നതിനു പുറമേ, താൻ തന്നെയോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട...

93. തിരഞ്ഞെടുപ്പു ഹർജികളുടെ വിചാരണ

(1) 89-ആം വകുപ്പിലേയോ 90- വകുപ്പിലേയോ 115-30 വകുപ്പിലേയോ വ്യവസ്ഥകൾ അനുസരിച്ചുള്ളതല്ലാത്ത ഒരു തിരഞ്ഞെടുപ്പ് കോടതി ഹർജി തള്ളിക്കളയേണ്ടതാകുന്നു.വിശദീകരണം - ഈ ഉപവകുപ്പിൻകീഴിൽ ഒരു തിരഞ്ഞെടുപ്പ് ഹർജി തള്...

94. കോടതി മുൻപാകെയുള്ള നടപടിക്രമം

(1) ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ഏതെങ്കിലും ചട്ടങ്ങളിലേയും വ്യവസ്ഥകൾക്ക് വിധേയമായി, ഏതൊരു തിരഞ്ഞെടുപ്പ് ഹർജിയും കഴിയുന്നിടത്തോളം പെട്ടെന്ന് 1908-ലെ സിവിൽ നടപടി നിയമ സംഹിത, (1908-ലെ കേ...

95. രേഖാമൂലമായ തെളിവ്

ഏതെങ്കിലും നിയമത്തിൽ വിപരീതമായി എന്തുതന്നെ അടങ്ങിയിരുന്നാലും, ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണയിൽ യാതൊരു രേഖയും യഥാവിധി മുദ്രപതിച്ചതോ രജിസ്റ്റർ ചെയ്തതോ അല്ലെന്ന കാരണത്താൽ സ്വീകരിക്കാതിരിക്കാൻ പാടി...

96. വോട്ടു ചെയ്യലിന്റെ രഹസ്യ സ്വഭാവം അതിലംഘിക്കപ്പെടരുതെന്ന്

യാതൊരു സാക്ഷിയോടൊ അല്ലെങ്കിൽ മറ്റ് ആളിനോടോ, തിരഞ്ഞെടുപ്പിൽ ആർക്കാണ് അയാൾ വോട്ട് ചെയ്തതെന്ന് ചോദിക്കുവാൻ പാടില്ലാത്തതാണ്.

97. കുറ്റക്കാരനാക്കാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതും നഷ്ടോത്തരവാദ സർട്ടിഫിക്കറ്റും

(1) യാതൊരു സാക്ഷിയേയും ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണയിൽ, വിചാരണ വിഷയത്തിന് പ്രസക്തമായ ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഏതെങ്കിലും ചോദ്യത്തിന് ഉത്തരം പറയുന്നതിൽനിന്ന്, അങ്ങനെയുള്ള ചോദ്യത്തിന്റെ ഉത്...

98. സാക്ഷികളുടെ ചെലവുകൾ

തെളിവുനൽകാൻ കോടതിയിൽ ഹാജരാകുന്നതിൽ ഏതെങ്കിലും ആൾക്ക് നേരിടുന്ന ന്യായമായ ചെലവുകൾ, ആ ആൾക്ക് അനുവദിച്ചു കൊടുക്കാവുന്നതും, കോടതി മറ്റുവിധത്തിൽ നിർദ്ദേശിക്കാത്ത പക്ഷം അത് കോടതിച്ചെലവിന്റെ ഭാഗമായി കരുതപ്...

99. സ്ഥാനം അവകാശപ്പെടുമ്പോഴുള്ള പ്രത്യാരോപണം

(1) ഒരു തിരഞ്ഞെടുപ്പ ഹർജിയിൽ, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയല്ലാത്ത ഏതെങ്കിലും സ്ഥാനാർത്ഥി മുറ്റപ്രകാരം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നുള്ള ഒരു പ്രഖ്യാപനം അവകാശപ്പെടുമ്പോൾ, അങ്ങനെയുള്ള സ്ഥാനാർത്ഥ...

100. കോടതിയുടെ തീരുമാനം

ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണ അവസാനിക്കുമ്പോൾ - (എ) തിരഞ്ഞെടുപ്പു ഹർജി തള്ളിക്കളയുന്നതോ, അല്ലെങ്കിൽ (ബി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് സ്ഥാപിക്കുന്നതോ, അല്ലെ...

101. കോടതി പാസ്സാക്കേണ്ട മറ്റ് ഉത്തരവുകൾ

100-ആം വകുപ്പിൻകീഴിലുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കുന്ന സമയത്ത്, കോടതി (എ) തിരഞ്ഞെടുപ്പിൽ ഏതെങ്കിലും അഴിമതി പ്രവൃത്തി ചെയ്തിട്ടുണ്ടെന്നുള്ളതിനെക്കുറിച്ച് (i) തിരഞ്ഞെടുപ്പിൽ ഏതെങ്കിലും അഴിമതിപ്രവൃ...

102. തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ

(1)(2)-ആം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, കോടതിക്ക് - (എ) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി അയാളുടെ തിരഞ്ഞെടുപ്പ തീയതിയിൽ സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടാൻ ഈ ആക്റ്റിൻകീഴിൽ യോഗ്യനായിരുന്...

103. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയല്ലാത്ത ഒരു സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി ഏതെല്ലാം കാരണങ്ങളിൻമേൽ പ്രഖ്യാപിക്കാമെന്ന്

ഒരു ഹർജി കൊടുത്തിട്ടുള്ള ഏതെങ്കിലും ആൾ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്നതിനു പുറമെ താനോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നുള്ള...

104.വോട്ടുകൾ തുല്യമായാലുള്ള നടപടിക്രമം

ഒരു തിരഞ്ഞെടുപ്പ ഹർജിയുടെ വിചാരണയ്ക്കിടയിൽ, തിരഞ്ഞെടുപ്പിലെ ഏതെങ്കിലും സ്ഥാനാർത്ഥികൾ തമ്മിൽ വോട്ടുകളുടെ തുല്യത ഉള്ളതായി കാണപ്പെടുകയും ഒരു ഒറ്റ വോട്ടുകൂടി കൂട്ടിയാൽ സ്ഥാനാർത്ഥികളിൽ ആർക്കെങ്കിലും തിര...

105. കോടതിയുടെ ഉത്തരവുകൾ അറിയിക്കുന്നത്

 കോടതി, ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണ അവസാനിച്ചശേഷം, ആകുന്നത വേഗത്തിൽ, തീരുമാനത്തിന്റെ സാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെയും ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിനെയും അറിയിക്കേണ്ടതും അതിനുശേഷം, ക...

106. ഉത്തരവ് ഉചിതമായ അധികാരസ്ഥാനത്തിനും മറ്റും അയച്ചുകൊടുക്കലും പ്രസിദ്ധപ്പെടുത്തലും

100-ാം വകുപ്പിനോ 101-ാം വകുപ്പിനോ കീഴിൽ കോടതി പുറപ്പെടുവിക്കുന്ന ഏതെങ്കിലും ഉത്തരവ് കിട്ടിയതിനുശേഷം, ആകുന്നത്ര വേഗത്തിൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആ ഉത്തരവിന്റെ പകർപ്പുകൾ ബന്ധപ്പെട്ട പഞ്ചായത്ത്...

107. കോടതി ഉത്തരവുകളുടെ പ്രഭാവം

(1) 100-ആം വകുപ്പിനോ 101-ആം വകുപ്പിനോ കീഴിലുള്ള ഒരു ഉത്തരവ് കോടതി അത് പ്രസ്താവിച്ച ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.(2) തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് 101-ആം വകുപ്പിൻ കീഴിലുള്ള ഒ...

108. തിരഞ്ഞെടുപ്പ് ഹർജികൾ പിൻവലിക്കൽ

(1) ഒരു തിരഞ്ഞെടുപ്പ് ഹർജി പിൻവലിക്കലിനുള്ള ഒരു അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിൽ കോടതിയുടെ അനുവാദത്തോടുകൂടി മാത്രം ആ തിരഞ്ഞെടുപ്പ് ഹർജി പിൻവലിക്കാവുന്നതാണ്. (2) (1)-ആം ഉപവകുപ്പിൻ കീഴിൽ പിൻവലിക്കലിനുള്...

109. തിരഞ്ഞെടുപ്പ് ഹർജ്ജികൾ പിൻവലിക്കുന്നതിനുള്ള നടപടിക്രമം

(1) ഒന്നിലധികം ഹർജിക്കാരുണ്ടെങ്കിൽ, ഒരു തിരഞ്ഞെടുപ്പു ഹർജി പിൻവലിക്കാനുള്ള യാതൊരു അപേക്ഷയും എല്ലാ ഹർജിക്കാരുടേയും രേഖാമൂലമുള്ള സമ്മതത്തോടുകൂടിയല്ലാതെ കൊടുക്കാൻ പാടുള്ളതല്ല.(2) പിൻവലിക്കാനുള്ള യാതൊര...

110. പിൻവലിക്കലിനെക്കുറിച്ച് കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യൽ

പിൻവലിക്കാനുള്ള ഒരു അപേക്ഷ കോടതി അനുവദിക്കുകയും പിൻവലിക്കുന്ന കക്ഷിയുടെ സ്ഥാനത്ത് 109-ആം വകുപ്പ് (3)-ആം ഉപവകുപ്പ് (സി) ഖണ്ഡത്തിൻകീഴിൽ യാതൊരാളേയും ഹർജിക്കാരനായി പകരം ചേർത്തിട്ടില്ലാതിരിക്കുകയും ചെയ്...

111. തിരഞ്ഞെടുപ്പ് ഹർജികളുടെ ഉപശമനം

(1) ഒരു തിരഞ്ഞെടുപ്പഹർജി, ഒരു ഹർജിക്കാരനോ പല ഹർജിക്കാരിൽ അതിജീവിക്കുന്ന ആളോ മരിച്ചാൽ മാത്രമേ ഉപശമിക്കുകയുള്ളു. (2) ഒരു തിരഞ്ഞെടുപ്പഹർജി (1)-ആം ഉപവകുപ്പിൻ കീഴിൽ ഉപശമിക്കുന്ന സംഗതിയിൽ ഉപശമനത്തെ സംബന...

112. എതിർകക്ഷിയുടെ മരണം കാരണമുള്ള ഉപശമനമോ പകരം ചേർക്കലോ

ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണ സമാപിക്കുന്നതിനുമുൻപ്, ഏക എതിർകക്ഷി മരിക്കുകയോ താൻ ഹർജിയെ എതിർക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് നോട്ടീസ് നൽകുകയോ എതിർകക്ഷികളിൽ ആരെങ്കിലും മരിക്കുകയോ അല്ലെങ്കിൽ അങ്ങനെയ...

113. അപ്പീലുകൾ

(1) 100-ആം വകുപ്പിൻകീഴിലോ 101-ആം വകുപ്പിൻ കീഴിലോ ഒരു കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവുമൂലം സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും, അത് നിയമപ്രശ്നത്തിൻ മേലായാലും വസ്തുതാ പ്രശ്നത്തിൻമേലായാലും,- (എ) മുനിസിഫ് ...

114. അപ്പീലിലെ നടപടിക്രമം

(1) ഈ ആക്റ്റിലേയും അതിൻ കീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങൾ ഏതെങ്കിലുമുണ്ടെങ്കിൽ അതിലേയും വ്യവസ്ഥകൾക്ക് വിധേയമായി ജില്ലാകോടതിക്കോ ഹൈക്കോടതിക്കോ 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ആം കേന്ദ്ര ആക്റ്റ...

115. കോടതിച്ചെലവിനുള്ള ജാമ്യം

(1) ഒരു തിരഞ്ഞെടുപ്പ് ഹർജി ബോധിപ്പിക്കുന്ന സമയത്ത് ഹർജിക്കാരൻ ഹർജിയുടെ കോടതിച്ചെലവിനുള്ള ജാമ്യമായി അഞ്ഞൂറ് രൂപ കോടതിയിൽ കെട്ടിവയ്ക്കുകയോ അല്ലെങ്കിൽ അയാൾ ഹർജിയുടെ ചെലവിനുള്ള ജാമ്യമായി മേൽപറഞ്ഞ തുക മ...

116. ഒരു എതിർകക്ഷിയിൽ നിന്ന് കോടതിച്ചെലവിനുള്ള ജാമ്യം

യാതൊരാളും കോടതി നിർദ്ദേശിച്ചേക്കാവുന്ന പോലുള്ള ജാമ്യം നൽകുന്നില്ലെങ്കിൽ 93-ആം വകുപ്പ് (3)-ആം ഉപവകുപ്പിൻ കീഴിൽ ഒരു എതിർകക്ഷിയായി ചേർക്കപ്പെടുവാൻ അർഹനായിരിക്കുന്നതല്ല.

117.കോടതിച്ചെലവ്

കോടതിച്ചെലവ് കോടതിയുടെ വിവേചനാധികാരത്തിലുള്ളതായിരിക്കുന്നതാണ്. എന്നാൽ 100-ആം വകുപ്പ് (എ) ഖണ്ഡത്തിൻകീഴിൽ ഒരു ഹർജി തള്ളിക്കളഞ്ഞിട്ടുള്ളിടത്ത്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്ക് ആ ഹർജിയിൽ എതിർവാദം ന...

118. ജാമ്യം കെട്ടിവച്ചതിൽനിന്ന് കോടതിച്ചെലവ് നൽകുന്നതും അങ്ങനെ കെട്ടിവച്ചത് മടക്കിക്കൊടുക്കുന്നതും

(1) ഈ അദ്ധ്യായത്തിലെ വ്യവസ്ഥകളനുസരിച്ച് ചെലവിനായുള്ള ഏതെങ്കിലും ഉത്തരവിൽ ഏതെങ്കിലും കക്ഷി ഏതെങ്കിലും ആൾക്ക് ചെലവ് നൽകണമെന്ന് നിർദ്ദേശമുണ്ടെങ്കിൽ, അപ്രകാരമുള്ള ചെലവ് നൽകി കഴിഞ്ഞിട്ടില്ലാത്തപക്ഷം, അങ...

119. കോടതിച്ചെലവ് സംബന്ധിച്ച ഉത്തരവുകൾ നടത്തുന്നത്

കോടതിച്ചെലവ് സംബന്ധിച്ച ഈ അദ്ധ്യായത്തിലെ വ്യവസ്ഥകളിൻകീഴിലെ ഏതെങ്കിലും ഉത്തരവ് ആദ്യാധികാരിതയുള്ള ഏതു പ്രിൻസിപ്പൽ സിവിൽ കോടതിയുടെ അധികാരിതയുടെ തദ്ദേശാതിർത്തികൾക്കുള്ളിലാണോ അങ്ങനെയുള്ള ഉത്തരവുമൂലം ഏതെ...