223. സ്വകാര്യമാർക്കറ്റുകളുടെ ലൈസൻസുകാർ ഫീസ് വസൂലാക്കൽ
ഒരു സ്വകാര്യ മാർക്കറ്റിന്റെ ലൈസൻസുകാരന് നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി ഏതെങ്കിലും സ്വകാര്യ മാർക്കറ്റിൽ നിർണ്ണയിക്കപ്പെട്ടിട്ടുള്ള പരമാവധിയിൽ കവിയാത്ത നിരക്കുകളിൽ, താഴെപ്പറയുന്ന ഫീസുകളിൽ ഏതെങ്കിലും ഒന്നോ അതിലധികമോ വസൂലാക്കാവുന്നതാണ്, അതായത്:-
(എ) ആ മാർക്കറ്റിന്റെ ഉപയോഗത്തിനോ, അവിടെ വില്പനയ്ക്കായി സാധനങ്ങൾ വയ്ക്കുന്നതിനുള്ള അവകാശത്തിനോ ഉള്ള ഫീസ്;
(ബി) ആ മാർക്കറ്റിൽ കടകളോ, സ്റ്റാളുകളോ, തൊഴുത്തുകളോ, സ്റ്റാന്റുകളോ ഉപയോഗിക്കുന്നതിനുള്ള ഫീസ്;
(സി) ആ മാർക്കറ്റിലെ വില്പനയ്ക്കായി വല്ല സാധനങ്ങളും കൊണ്ടുവരുന്ന വാഹന ങ്ങൾക്കോ അല്ലെങ്കിൽ സാധനങ്ങൾക്കോ ഉള്ള ഫീസ്;
(ഡി) ആ മാർക്കറ്റിൽ വില്പനയ്ക്കായി കൊണ്ടുവരപ്പെടുന്നതോ, വിൽക്കപ്പെടുന്നതോ ആയ മൃഗങ്ങൾക്കുള്ള ഫീസ്;
(ഇ) ആ മാർക്കറ്റിൽ തങ്ങളുടെ തൊഴിൽ നടത്തുന്ന ദല്ലാളുകൾ, കമ്മീഷൻ ഏജന്റുമാർ, തൂക്കം നോക്കുന്നവർ, അളവു നോക്കുന്നവർ എന്നിവർക്കുള്ള ലൈസൻസ് ഫീസ്.
No Comments