Skip to main content
[vorkady.com]

234സി. ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച പദ്ധതികൾ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും പഞ്ചായത്തിനുള്ള അധികാരം

(1) 1986-ലെ ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച ആക്റ്റി (1986-ലെ 14),ലോ മറ്റേതെങ്കിലും നിയമത്തിലോഎന്തുതന്നെഅടങ്ങിയിരുന്നാലും ഒരു പഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിൽ ജലവിതരണ പദ്ധതിയോ അഴുക്കുചാൽ പദ്ധതിയോ തയ്യാറാക്കുന്നതിനും അവ നടപ്പാക്കുന്നതിനും അതത് പഞ്ചായത്തിന് അവകാശവും അധികാരവും ഉണ്ടായിരിക്കുന്നതാണ്.

(2) (1)-ആം ഉപവകുപ്പ് പ്രകാരം ജലവിതരണ പദ്ധതിയും അഴുക്കുചാൽ പദ്ധതിയും തയ്യാറാക്കുമ്പോൾ അത് ഒന്നിൽ കൂടുതൽ ഗ്രാമപഞ്ചായത്തു പ്രദേശത്തെ നിവാസികൾക്ക് പ്രയോജനപ്പെടുന്നുവെങ്കിൽ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കുകയും നടപ്പാക്കുകയും അത് ഒന്നിൽ കൂടുതൽ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ നിവാസികൾക്ക് പ്രയോജനപ്പെടുകയാണെങ്കിൽ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് അങ്ങനെയുള്ള പദ്ധതികൾ തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യാവുന്നതാണ്.

എന്നാൽ, ഈ വകുപ്പിലെ വ്യവസ്ഥകൾ ഒരു ജില്ലയിലുള്ള ഒന്നിലധികം പഞ്ചായത്തുകൾ തമ്മിൽ അങ്ങനെയുള്ള പദ്ധതികൾ തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിന് തടസ്സമല്ല. (3) (1)-ആം ഉപവകുപ്പ് പ്രകാരം ജലവിതരണ പദ്ധതിയും അഴുക്കുചാൽ പദ്ധതിയും തയ്യാറാക്കി നടപ്പാക്കുന്ന പഞ്ചായത്തിന് നിർണ്ണയിക്കപ്പെട്ട രീതിയിൽ ഗുണഭോക്താക്കളിൽ നിന്ന് വാട്ടർ ചാർജും അഴുക്കുചാലിനുള്ള സർവ്വീസ് ചാർജുകളും ഈടാക്കാവുന്നതാണ്.)]