Skip to main content
[vorkady.com]

256. ബൈലാകളും അവയുടെ ലംഘനത്തിനുള്ള ശിക്ഷകളും

(1) ഈ ആക്റ്റിലേയും മറ്റേതെങ്കിലും നിയമത്തിലേയും വ്യവസ്ഥകൾക്കും നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്കും വിധേയമായി, പഞ്ചായത്തിന് അത് ഏതു കാര്യങ്ങൾക്കായി രൂപീകരിക്കപ്പെട്ടുവോ ആ കാര്യങ്ങളിലേതെങ്കിലും നിറവേറ്റാൻ സർക്കാരിന്റെ അംഗീകാരത്തോടുകൂടി ബൈലാകൾ ഉണ്ടാക്കാവുന്നതാണ്.

(2) ബൈലാ ഉണ്ടാക്കുമ്പോൾ, പഞ്ചായത്തിന്, അത് ലംഘിക്കുന്ന ഏതൊരാളും അഞ്ഞുറു രൂപയിലോ അല്ലെങ്കിൽ ആദ്യ ലംഘനത്തിന് പിഴ ഈടാക്കിയശേഷം ലംഘനം തുടർന്നുകൊണ്ടിരി കുന്ന സംഗതിയിൽ, അങ്ങനെ ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും അൻപതു രൂപയിലോ കവിയാത്തവിധം പഞ്ചായത്തു നിശ്ചയിക്കുന്ന തുക പിഴയായി കൊടുക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യാവുന്നതാണ്.

(3) ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമത്തെയും അവയുടെ പ്രസിദ്ധീകരണത്തേയും, അവ പ്രാബല്യത്തിൽ വരുന്ന തീയതിയും സംബന്ധിച്ചു ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാരിന് അധികാരമുണ്ടായിരിക്കുന്നതാണ്.