Skip to main content
[vorkady.com]

280. വൈഷമ്യങ്ങൾ നീക്കുന്നതിനുള്ള അധികാരം

(1) ഈ ആക്റ്റിലെ വ്യവസ്ഥകൾ ആദ്യമായി നടപ്പിൽ വരുത്തുന്നതിലോ അല്ലെങ്കിൽ ഈ ആക്റ്റിന്റെ പ്രാരംഭത്തിനുശേഷം ഏതെങ്കിലും പഞ്ചായത്ത് ആദ്യമായി രൂപീകരിക്കുന്നതു സംബന്ധിച്ചോ എന്തെങ്കിലും വൈഷമ്യം നേരിട്ടാൽ, ആ വൈഷമ്യം നീക്കംചെയ്യുന്നതിന് ആവശ്യമെന്ന് കാണുന്ന ഏതൊരു കാര്യവും സർക്കാരിന് സന്ദർഭം ആവശ്യപ്പെടുന്നതിനനുസരിച്ച, ഉത്തരവു മൂലം ചെയ്യാവുന്നതാണ്.

എന്നാൽ ഈ വകുപ്പുപ്രകാരമുള്ള യാതൊരുത്തരവും സംസ്ഥാനത്തെ പഞ്ചായത്തുകളുടെ ആദ്യ രൂപീകരണ തീയതി മുതൽ ഒരു വർഷം കഴിഞ്ഞതിനുശേഷം പുറപ്പെടുവിക്കുവാൻ പാടില്ലാത്തതാകുന്നു.

(2)ഈ വകുപ്പിൻകീഴിൽ പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവും അതു പുറപ്പെടുവിച്ചശേഷം നിയമസഭ സമ്മേളനത്തിലായിരിക്കുന്നപക്ഷം പതിനാലു ദിവസങ്ങൾക്കകവും നിയമസഭ സമ്മേളനത്തിലല്ലാതിരിക്കുന്നപക്ഷം അതിന്റെ അടുത്ത സമ്മേളനത്തിലും നിയമസഭ മുൻപാകെ വയ്ക്കക്കേണ്ടതാണ്.