Skip to main content
[vorkady.com]

255. ചട്ടങ്ങളുടെ ലംഘനത്തിനുള്ള ശിക്ഷകൾ

ഈ ആക്റ്റു പ്രകാരം ഏതെങ്കിലും ചട്ടം ഉണ്ടാക്കുമ്പോൾ, അതിന്റെ ലംഘനത്തിന് ആയിരം രൂപയോളം വരുന്ന പിഴയോ അഥവാ തുടർന്നു കൊണ്ടിരിക്കുന്ന ലംഘനത്തിന്റെ കാര്യത്തിൽ ആദ്യത്തെ ലംഘനത്തിന് കുറ്റസ്ഥാപനം ചെയ്തതിനുശേഷം ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും അമ്പതു രൂപയിൽ കവിയാത്ത പിഴയോ ചുമത്തി ശിക്ഷിക്കാവുന്നതാണെന്ന് സർക്കാരിന് വ്യവസ്ഥ ചെയ്യാവുന്നതാണ്.