164. സബ് കമ്മിറ്റികളും വാർഡ് കമ്മിറ്റികളും
(1) ഓരോ പഞ്ചായത്തിനും സ്റ്റാൻഡിംഗ് കമ്മിറ്റിയേയോ പ്രവർത്തന കമ്മിറ്റികളേയോ ഏതെങ്കിലും പണിയോ പദ്ധതിയോ പ്രൊജക്ടോ പ്ലാനോ നടപ്പിലാക്കുന്നതിൽ സഹായിക്കുന്നതിലേക്കായി പഞ്ചായത്തിലെ അംഗങ്ങളും പൊതു ജനക്ഷേമത്തിൽ താല്പര്യമുള്ളവരും പഞ്ചായത്ത് നാമനിർദ്ദേശം ചെയ്യുന്നവരുമായ മറ്റാളുകളുമടങ്ങിയ സബ് കമ്മിറ്റികൾ രൂപീകരിക്കാവുന്നതാണ്:
E1[എന്നാൽ, നാമനിർദ്ദേശം ചെയ്ത അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.]
E1[(1എ) ഗ്രാമപഞ്ചായത്തിലെ ഒരു നിയോജകമണ്ഡലത്തെ സംബന്ധിച്ച് വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുള്ള ആളുകളിൽ അൻപതിൽ കുറയാത്ത ആളുകൾ പട്ടിക വർഗ്ഗത്തിൽപ്പെട്ട ആളുകളാണെങ്കിൽ അവർ ആ നിയോജകമണ്ഡലത്തിലെ ഭൂപ്രദേശത്തിലുൾപ്പെട്ട ഗ്രാമസഭയുടെ ഒരു സബ്കമ്മിറ്റിയായി കരുതേണ്ടതും ആ കമ്മിറ്റിക്ക് പട്ടികവർഗ്ഗ വികസനത്തെ സംബന്ധിച്ച ഗ്രാമസഭയ്ക്കുള്ള അതേ അധികാരങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കുന്നതുമാണ്.]
(2) ഗ്രാമപഞ്ചായത്തിന്, ഓരോ നിയോജകമണ്ഡലത്തിനുംവേണ്ടി ആ നിയോജകമണ്ഡലത്തിന്റെ ആവശ്യങ്ങൾ പഠിച്ച് റിപ്പോർട്ടു നല്കുന്നതിനായി ബന്ധപ്പെട്ട നിയോജകമണ്ഡലത്തിലെ അംഗവും ഗ്രാമപഞ്ചായത്ത് നാമനിർദ്ദേശം ചെയ്തതേക്കാവുന്ന തദ്ദേശനിവാസികളുമടങ്ങിയ വാർഡ് കമ്മിറ്റി രൂപീകരിക്കാവുന്നതാണ്.
(3) (1)-ആം ഉപവകുപ്പിൻ കീഴിലും, (2)-ആം ഉപവകുപ്പിൻ കീഴിലും രൂപീകരിക്കുന്ന കമ്മിറ്റികളുടെ ഘടന, കാലാവധി, നടപടിക്രമം, ചുമതലകളുടെ സ്വഭാവം എന്നിവ ബന്ധപ്പെട്ട പഞ്ചായത്തിന്റെ ബൈലാകളിൽ നിർദ്ദേശിക്കേണ്ടതാണ്.
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
No Comments