Skip to main content
[vorkady.com]

132. സർക്കാർ വകുപ്പുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും A2[മറ്റ് അധികാരസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും] ഉദ്യോഗസ്ഥൻമാരുടെയും സ്റ്റാഫിന്റെയും ലിസ്റ്റ് നൽകണമെന്ന്

(1) സർക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ മറ്റധികാരസ്ഥാനങ്ങളോ ഉൾപ്പെടെയുള്ള എല്ലാ ഓഫീസ് മേധാവികളും A2[വകുപ്പ് തലവൻമാരും എഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരും പ്രൈവറ്റ് അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാരും] സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അദ്ദേഹം അധികാരപ്പെടുത്തിയ ആഫീസറോ ആവശ്യപ്പെട്ടതിൻമേൽ A2[അങ്ങനെയുള്ള ആഫീസിലേയോ വിദ്യാഭ്യാസ സ്ഥാപനത്തിലേയോ ഉദ്യോഗസ്ഥൻമാരുടേയും സ്റ്റാഫിന്റെയും] ഒരു ലിസ്റ്റ് ആവശ്യപ്പെടലിൽ പറഞ്ഞിരിക്കാവുന്ന സമയത്തിനുള്ളിൽ ഒരു പഞ്ചായത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കുന്നതിനുവേണ്ടി അദ്ദേഹത്തിന് നൽകേണ്ടതാണ്.

വിശദീകരണം - ഈ വകുപ്പിന്റെയും 145-30 വകുപ്പിന്റെയും ആവശ്യത്തിനായി "മറ്റ് അധി കാരസ്ഥാനം' എന്നാൽ, ഏത് പേരിൽ വിളിച്ചാലും, ഏതെങ്കിലും നിയമപ്രകാരം സംസ്ഥാന സർക്കാർ രൂപീകരിച്ചതോ സംസ്ഥാനത്ത് ആ സമയത്ത് നിലവിലുള്ള നിയമത്തിലോ അതിൻ കീഴിലോ സ്ഥാപിച്ചതോ ആയ ഏതെങ്കിലും അധികാരസ്ഥാനം എന്നർത്ഥമാകുന്നു.

(2) ഏതെങ്കിലും ആൾക്ക് (1-ആം ഉപവകുപ്പിൻ കീഴിലുള്ള ഒരു ആവശ്യപ്പെടൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഒരു ആഫീസറോ നൽകിയാൽ അങ്ങനെയുള്ള ആവശ്യപ്പെടലിൽ പറഞ്ഞേക്കാവുന്ന അപ്രകാരമുള്ള സമയത്തിനുള്ളിൽ ആഫീസറൻമാരുടെയും സ്റ്റാഫിന്റെയും ലിസ്റ്റ് നൽകുന്നതിൽ പരാജയപ്പെട്ടാൽ അയാൾക്ക് അഞ്ഞൂറ് രൂപയോളമാകാവുന്ന പിഴശിക്ഷ നൽകി ശിക്ഷിക്കപ്പെടാവുന്നതാണ്.


A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995 മുതൽ പ്രാബല്യത്തിൽ വന്നു.