Skip to main content
[vorkady.com]

163. പ്രവർത്തന കമ്മിറ്റികളുടെ രൂപീകരണം

(1) ഓരോ പഞ്ചായത്തും ഇതിലേക്കായി ഉണ്ടാക്കിയേക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി, കൃഷി, ശുചീകരണം, വാർത്താവിനിമയം, പൊതു ജനാരോഗ്യം, വിദ്യാഭ്യാസം] തുടങ്ങിയ വിവിധ വിഷയങ്ങൾക്ക്, പഞ്ചായത്ത് അംഗങ്ങളും, പൊതു ജനക്ഷേമത്തിൽ താല്പര്യമുള്ളവരും പഞ്ചായത്ത് നാമനിർദ്ദേശം ചെയ്തവരുമായ മറ്റാളുകളുമടങ്ങിയ പ്രവർത്തന കമ്മിറ്റികൾ രൂപീകരിക്കാവുന്നതാണ്:

E1[എന്നാൽ, പഞ്ചായത്ത് നാമനിർദ്ദേശം ചെയ്ത അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.]

(2) പ്രവർത്തന കമ്മിറ്റികളുടെ അധികാരങ്ങളും ചമുതലകളും ഇതിലേക്കായി നിർണ്ണയിക്കപ്പെട്ടേക്കാവുന്ന പ്രകാരമുള്ളവ ആയിരിക്കുന്നതാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.