Skip to main content
[vorkady.com]

269. നിർവ്വചനങ്ങൾ

ഈ അദ്ധ്യായത്തിൽ,- 

(എ) 'ആശുപ്രതി' എന്നാൽ, ശാരീരികമോ മാനസികമോ ആയ ഏതെങ്കിലും അസുഖമോ, ക്ഷതമോ, വൈകല്യമോ കാരണം ക്ലേശമനുഭവിക്കുന്ന ആളുകളെ പ്രവേശിപ്പിക്കുകയോ പാർപ്പിക്കുകയോ ചെയ്യുന്നതിനും അവർക്ക് ചികിൽസയോ, ശുശൂഷയോ അല്ലെങ്കിൽ അവ രണ്ടുംകുടിയോ നൽകുന്നതിനും ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും സ്ഥാപനമോ പരിസരമോ എന്നർത്ഥമാകുന്നതും ഒരു പ്രസവശൂശൂഷാഭവനം അതിൽ ഉൾപ്പെടുന്നതും എന്നാൽ 1987-ലെ മാനസികാരോഗ്യ ആക്റ്റി (1987-ലെ 14-ആം കേന്ദ്ര ആക്റ്റി)ൻ കീഴിൽ ലൈസൻസ് നല്കപ്പെട്ടിട്ടുള്ള മനോരോഗികൾക്കായുള്ള ആശുപ്രതികളും മനോരോഗികൾക്കായുള്ള നേഴ്സിംഗ് ഹോമുകളും മന്ദബദ്ധിയായ ആളുകളേയോ കുഷ്ഠരോഗികളേയോ ശുശൂഷിക്കുന്നതിനുവേണ്ടിയുള്ള സ്ഥാപനങ്ങളും സർക്കാരോ സന്നദ്ധ സംഘടനകളോ നടത്തുന്ന വൃദ്ധജനങ്ങളെ സംരക്ഷിക്കാനും അവരുടെ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതിനുമായി നടത്തുന്ന സ്ഥാപനങ്ങളും അതിൽ ഉൾപ്പെടുന്നതല്ലാത്തതും ആകുന്നു.

(ബി) ‘പ്രസവശുശ്രൂഷാഭവനം' എന്നാൽ പ്രസവാവശ്യത്തിനും ശിശുജനനവുമായി ബന്ധപ്പെട്ട ജനനത്തിന് മുൻപും പിൻപും ഉള്ള ശുശൂഷയ്ക്കക്കോ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും ആവശ്യത്തിനോ സ്ത്രീകളെ സാധാരണയായി പ്രവേശിപ്പിക്കുകയും പാർപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനം എന്നർത്ഥമാകുന്നു.

(സി) ‘സ്വകാര്യ ആശുപ്രതി' എന്നാൽ കേന്ദ്രസർക്കാരിന്റെയോ സംസ്ഥാന സർക്കാരി ന്റെയോ വകയായിട്ടുള്ളതോ ഭരണത്തിലുള്ളതോ അല്ലാത്ത ഏതെങ്കിലും ഒരാശുപ്രതി എന്നർത്ഥമാകുന്നു.

(ഡി) ‘സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനം’ എന്നതിൽ സ്വകാര്യ ഉടമയിലുള്ള ക്ലിനിക്കൽ ലാബറട്ടറി, എക്സ്റേയൂണിറ്റ്, രക്തബാങ്ക്, സ്കാനിംഗ്സെന്റ്ർ എന്നിവയും അതത് വിഷയങ്ങളെ സംബന്ധിച്ച് E1[പരിശീലന കേന്ദ്രങ്ങളും നഴ്സസിംഗ് സ്കൂളുകളും ഉൾപ്പെടും]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു .24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.