Skip to main content
[vorkady.com]

260. സെക്രട്ടറിയേയോ അദ്ദേഹത്തിന്റെ പ്രതിനിധിയേയോ തെറ്റായി തടഞ്ഞു വയ്ക്കൽ

E1[(1)] പ്രസിഡന്റോ സെക്രട്ടറിയോ ഏതെങ്കിലും സ്ഥലത്തോ കെട്ടിടത്തിലോ ഭൂമിയിലോ പ്രവേശിക്കുന്നതിനു തനിക്കുള്ള അധികാരങ്ങൾ പ്രസിഡന്റോ സെക്രട്ടറിയോ അഥവാ അവരിലാരെങ്കിലും നിയമാനുസൃതം ഏല്പിച്ചിട്ടുള്ള ഏതെങ്കിലും ആളോ അവിടെ പ്രവേശിക്കുന്നതിനുള്ള തന്റെ നിയമാനുസൃതാധികാരം വിനിയോഗിക്കുന്നത് തടയുന്ന ഏതൊരാളും ഇന്ത്യൻ ശിക്ഷാ നിയമം 341-ആം വകുപ്പുപ്രകാരം കുറ്റം ചെയ്തതായി ഗണിക്കേണ്ടതാണ്.

E1[(2) പഞ്ചായത്തിന്റെ ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയേയോ മറ്റ് ഏതെങ്കിലും കമ്മിറ്റിയേയോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനെയോ, ഏതെങ്കിലും സ്ഥലത്തോ കെട്ടിടത്തിലോ, ഭൂമിയിലോ പ്രവേശിക്കുന്നതിന് അതിന് അല്ലെങ്കിൽ അദ്ദേഹത്തിന് നിയമാനുസൃതമായുള്ള അധികാരം വിനിയോഗിക്കുന്നതിൽ തടസ്സപ്പെടുത്തുന്ന ഏതൊരാളും (1)-ആം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള കുറ്റം ചെയ്തതായി കണക്കാക്കപ്പെടേണ്ടതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.24.03.1999മുതൽ പ്രാബല്യത്തില്‍ വന്നു.