Skip to main content
[vorkady.com]

122. തിരഞ്ഞെടുപ്പു ദിവസവും അതിനു തൊട്ടുമുമ്പുള്ള ദിവസവും പൊതുയോഗങ്ങൾ നിരോധിക്കുന്നത്

(1) ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന്റെ സമാപനത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്തോടെ അവസാനിക്കുന്ന നാൽപ്പെത്തെട്ടു മണിക്കുർ കാലയളവിനുള്ളിൽ യാതൊരാളും ആ നിയോജകമണ്ഡലത്തിനുള്ളിൽ ഏതെങ്കിലും പൊതുയോഗം വിളിച്ചുകൂട്ടുകയോ, നടത്തുകയോ അല്ലെങ്കിൽ അതിൽ സന്നിഹിതനാകുകയോ ചെയ്യാൻ പാടുള്ളതല്ല.

(2) (1)-ആം ഉപവകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാളും മൂന്നു മാസത്തോളമാകാവുന്ന കാലത്തെ തടവുശിക്ഷയോ അല്ലെങ്കിൽ ആയിരം രൂപവരെ ആകാവുന്ന പിഴശിക്ഷയോ നൽകി ശിക്ഷിക്കപ്പെടുന്നതാണ്.