Skip to main content
[vorkady.com]

235എബി. അനധികൃത കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കുന്നതിനുള്ള അധികാരം

(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും AG[2019 നവംബർ 7-ആം തീയതിയോ] അതിനു മുൻപോ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ അനധികൃതമായി ഏതെങ്കിലും ഭൂവികസനമോ X2[കെട്ടിട നിർമ്മാണമോപുനര്‍നിര്‍മ്മാണമോ കൂട്ടിച്ചേര്‍ക്കലുകളോ] നടത്തിയിട്ടുണ്ടെങ്കിൽ X3[ബന്ധപ്പെട്ട ജില്ലാ ടൌണ്‍ പ്ലാനര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിക്ക്], നിർണ്ണയിക്കപ്പെട്ട പ്രകാരം രാജിയാക്കൽ ഫീസ് ഈടാക്കിക്കൊണ്ട് അപ്രകാരമുള്ള ഭൂവികസനമോ X4[കെട്ടിട നിർമ്മാണമോ പുനര്‍നിര്‍മ്മാണമോ കൂട്ടിച്ചേര്‍ക്കലുകളോ] ക്രമവൽക്കരിക്കാവുന്നതാണ്.

എന്നാൽ, അപ്രകാരമുള്ള ക്രമവൽക്കരണം നിലവിലുള്ള ടൗൺ പ്ലാനിംഗ് ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരംഅംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ആസൂത്രണ പദ്ധതിയേയോ മാസ്റ്റർ പ്ലാനിനേയോ ദോഷകരമായി ബാധിക്കുവാൻ പാടില്ലാത്തതാണ്.

എന്നുമാത്രമല്ല, ഈ ആക്റ്റിലോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങളിലോ വ്യവസ്ഥ ചെയ്തിട്ടുള്ള സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ച വ്യവസ്ഥകൾ ലംഘിച്ചു കൊണ്ട് നടത്തിയിട്ടുള്ള യാതൊരു X5[കെട്ടിട നിർമ്മാണമോ പുനര്‍നിര്‍മ്മാണമോ കൂട്ടിച്ചേര്‍ക്കലുകളോ] ക്രമവൽക്കരിക്കുവാൻ പാടില്ലാത്തതാണ്.

(2) (1)-ആം ഉപവകുപ്പ് പ്രകാരമുള്ള ക്രമവൽക്കരണത്തിനുവേണ്ടി നിർണ്ണയിക്കപ്പെട്ട സമയത്തിനുള്ളിലും രീതിയിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വിശദീകരണം - ഈ വകുപ്പിന്റെ ആവശ്യത്തിന്, 'അനധികൃതമായ നിർമ്മാണം’ എന്നാൽ ഈ ആക്റ്റിലെ 235 ഡബ്ലിയു വകുപ്പ് പ്രകാരം സെക്രട്ടറിക്ക് ക്രമവൽക്കരിക്കുവാൻ അധികാരമില്ലാത്ത ഏതെങ്കിലും നിർമ്മാണമോ X6[കെട്ടിട നിർമ്മാണമോ പുനര്‍നിര്‍മ്മാണമോ കൂട്ടിച്ചേര്‍ക്കലുകളോ] അല്ലെങ്കിൽ ഈ ആക്റ്റിലേയോ അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങളിലേയോ വ്യവസ്ഥകൾക്കോ അംഗീകൃത പ്ലാനിനോ വിരുദ്ധമായി നിർമ്മിച്ചതോ പുനർനിർമ്മിച്ചതോ X7[കൂട്ടിച്ചേര്‍ത്തതോ] അല്ലെങ്കിൽ സർക്കാർ അനുവദിച്ച ഏതെങ്കിലും ഒഴിവാക്കൽ ഉത്തരവിൽ നിന്നോ അതിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും നിബന്ധനകളിൽ നിന്നോ വ്യതിചലിച്ചു കൊണ്ട് നിർമ്മിച്ചതോ ആയ ഏതെങ്കിലും നിർമ്മാണം എന്നർത്ഥമാകുന്നു.]


AG. 2023–ലെ 20-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്യുപ്പെട്ടു. “2017 ജൂലൈ 31-ആം തീയതിയോ”എന്ന വാക്കുകള്‍ക്ക് പകരം ചേർക്കപ്പെട്ടു. 12.04.2023 തീയതി പ്രാബല്യത്തില്‍ വന്നു.
X2. 2018–ലെ 23-ആം ആക്റ്റ് പ്രകാരം “കെട്ടിട നിര്‍മ്മാണമോ”എന്ന വാക്കുകള്‍ക്ക് പകരം ചേർക്കപ്പെട്ടു. 16.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു.
X3. 2018–ലെ 23-ആം ആക്റ്റ് പ്രകാരം “സര്‍ക്കാരിന്”എന്ന വാക്കിന് പകരം ചേർക്കപ്പെട്ടു. 16.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു. 
X4. 2018–ലെ 23-ആം ആക്റ്റ് പ്രകാരം “കെട്ടിട നിര്‍മ്മാണമോ”എന്ന വാക്കുകള്‍ക്ക് പകരം ചേർക്കപ്പെട്ടു. 16.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു.
X5. 2018–ലെ 23-ആം ആക്റ്റ് പ്രകാരം “കെട്ടിട നിര്‍മ്മാണവും”എന്ന വാക്കുകള്‍ക്ക് പകരം ചേർക്കപ്പെട്ടു. 16.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു.
X6. 2018–ലെ 23-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു. 16.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു.
X7. 2018–ലെ 23-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു. 16.12.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു.