Skip to main content
[vorkady.com]

285. പരിവർത്തനകാലത്തേയ്ക്കുള്ള വ്യവസ്ഥകൾ

1992-ലെ 73-ആം ഭരണഘടനാ (ഭേദഗതി) നിയമം ഒഴികെ, തൽസമയം പ്രാബല്യത്തിലിരിക്കുന്ന ഏതെങ്കിലും നിയമത്തിൽ, എന്തു തന്നെ അടങ്ങിയിരുന്നാലും, 1960-ലെ കേരള പഞ്ചായത്ത് ആക്റ്റ് പ്രകാരം രൂപീകരിച്ചതോ രൂപീകരിച്ചതായി കരുതപ്പെടുന്നതോ ആയ ഒരു പഞ്ചായത്തിലെ അംഗങ്ങളുടെ 1993 ആഗസ്റ്റ് 9-ആം തീയതി അവസാനിച്ച ഔദ്യോഗിക കാലാവധി ഈ ആക്റ്റ് പ്രകാരം ആദ്യമായി (1992-ലെ ഭരണഘടന (73-ആം ഭേദഗതി) ആക്റ്റ് പ്രാബല്യത്തിൽ വന്നശേഷം ഒരു വർഷത്തിനകം) സമാനമായി ഒരു ഗ്രാമ പഞ്ചായത്ത് യഥാവിധി രൂപീകരിക്കപ്പെടുന്നതുവരെ, നീട്ടിക്കൊടുത്തതായി കരുതപ്പെടേണ്ടതും, അതനുസരിച്ച് 1960-ലെ കേരള പഞ്ചായത്ത് ആക്റ്റിനാലോ അതിൻകീഴിലോ നല്കപ്പെട്ട അധികാരങ്ങളും ചുമതലകളും വിനിയോഗിച്ചോ വിനിയോഗിക്കാനുദ്ദേശിച്ചുകൊണ്ടോ സർക്കാരോ, പ്രസ്തുത പഞ്ചായത്തുകളോ ഏതെങ്കിലും ആളോ അധികാരസ്ഥനോ ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ മേല്പറഞ്ഞ പഞ്ചായത്തുകളിലെ അംഗങ്ങളുടെ ഔദ്യോഗിക കാലാവധി അവസാനിച്ചുവെന്ന കാരണത്താൽ മാത്രം അസാധുവായോ, ഏതെങ്കിലും സമയത്ത് അസാധുവായിരുന്നതായോ കരുതപ്പെടാൻ പാടില്ലാത്തതുമാണ്.