Skip to main content
[vorkady.com]

E1[48.എ. വരണാധികാരി, പ്രിസൈഡിംഗ് ഓഫീസർ മുതലായവർ തിരഞ്ഞെടുപ്പു കമ്മീഷനിൽ ഡെപ്യൂട്ടേഷനിലായിരിക്കുന്നതായി കണക്കാക്കണമെന്ന്

ഒരു പൊതുതിരഞ്ഞെടുപ്പോ ഉപതിരഞ്ഞെടുപ്പുകളോ നടത്തുന്നതിനായി ഈ ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച തൽസമയം നിയമിക്കുന്ന വരണാധികാരിയും അസിസ്റ്റന്റ് വരണാധികാരിയും പ്രിസൈഡിംഗ് ആഫീസറും പോളിംഗ്ആഫീസറും മറ്റേതെങ്കിലും ഉദ്യോഗസ്ഥനും തൽസമയം സ്ഥാനനിർദ്ദേശം ചെയ്യുന്ന ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനും അങ്ങനെയുള്ള തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള വിജ്ഞാപനത്തിന്റെ തീയതി മുതൽ അങ്ങനെയുള്ള തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന തീയതി അവസാനിക്കുന്നതുവരെയുള്ള കാലയളവിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനിൽ ഡെപ്യൂട്ടേഷനിലായിരിക്കുന്നതായി കരുതപ്പെടേണ്ടതും അതിൻപ്രകാരം അങ്ങനെയുള്ള ഉദ്യോഗസ്ഥൻമാർ ആ കാലയളവിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും അനുശാസനത്തിനും വിധേയരായിരിക്കുന്നതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തിൽവന്നു.