233എ. ഫാക്ടറി, വർക്ഷോപ്പ് മുതലായവയിൽ നിന്നുള്ള ശല്യം ഇല്ലാതാക്കൽ
(1) ഏതെങ്കിലും ഫാക്ടറിയോ വർക്സഷോപ്പോ ജോലിസ്ഥലമോ യന്ത്രങ്ങളോ ഏതെങ്കിലും ഒരു പ്രത്യേകതരം ഇന്ധനം ഉപയോഗിക്കുന്നതുകൊണ്ടോ, ശബ്ദദമോ അനുചലനമോ ഉണ്ടാകുന്നതിനാലോ, വിഷവാതകം വമിക്കുകയോ അസഹ്യമായ ഗന്ധമോ പുകയോ പൊടിയോ പുറപ്പെടുവിക്കുകയോ ചെയ്യുന്ന കാരണത്താലോ, ശല്യമുണ്ടാക്കുന്നതായി W10[സെക്രട്ടറിക്ക്] അഭിപ്രായം ഉള്ള പക്ഷം സെക്രട്ടറിക്ക് അപ്രകാരമുള്ള ഫാക്ടറിയുടെയോ വർക്ക്ഷോപ്പിന്റെയോ യന്ത്രങ്ങളുടെയോ ചുമതല വഹിക്കുന്ന ആളോട് അപ്രകാരമുള്ള ശല്യം ന്യായമായ സമയത്തിനുള്ളിൽ ഇല്ലാതാക്കാൻ നിർദ്ദേശിക്കാവുന്നതാണ്.
W11[(2) സെക്രട്ടറിക്ക്, ബന്ധപ്പെട്ട ഫാക്ടറിയുടേയോ, വർക്ക് ഷോപ്പിൻറെയോ ജോലിസ്ഥലത്തിൻറെയോ യന്ത്രസാമഗ്രികളുടേയോ, ഉടമസ്ഥൻറെ അല്ലെങ്കിൽ ചാർജ്ജ് വഹിക്കുന്ന ആളുടെ ചെലവിൽ ശല്യം തിട്ടപ്പെടുത്തുന്നതോ അത് ഇല്ലാതാക്കുന്നതോ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിദഗ്ദ്ധ ഉപദേശം തേടാവുന്നതും, അപ്രകാരമുള്ള റിപ്പോർട്ട്, കഴിയുന്നതും വേഗം, എന്നാൽ അപ്രകാരമുള്ള ശല്യം സംബന്ധിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട് പതിനഞ്ച് ദിവസം കഴിയുന്നതിനുമുമ്പായി നൽകേണ്ടതുമാണ്].
(3) (1)-ആം ഉപവകുപ്പിൻ കീഴിൽ പുറപ്പെടുവിക്കപ്പെട്ട ഒരു നിർദ്ദേശം നടപ്പാക്കാൻ മനഃപൂർവ്വം വീഴ്ച വരുത്തുകയോ നിലവിലുള്ള സാഹചര്യത്തിൽ ശല്യം ഇല്ലാതാക്കുന്നത് പ്രാവർത്തികമല്ലെന്ന കാണുകയോ ആണെങ്കിൽ ശല്യം ഇല്ലാതാക്കാൻ തൃപ്തികരമായ രീതിയിൽ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട ആൾ എടുക്കുന്ന സമയംവരെ, സെക്രട്ടറിക്ക് ഫാക്ടറിയുടെയോ ജോലിസ്ഥലത്തി ന്റെയോ യന്ത്രത്തിന്റെയോ പ്രവർത്തനം നിരോധിക്കാവുന്നതാണ്.
W9. 2018–ലെ 14-ആം ആക്റ്റ് പ്രകാരം (6)-ആം ഉപവകുപ്പ് ചേർക്കപ്പെട്ടു 20.102017 മുതല്‍ പ്രാബല്യത്തില്‍ വന്നു.
W10. 2018–ലെ 14-ആം ആക്റ്റ് പ്രകാരം “ഗ്രാമപഞ്ചായത്തന്” എന്ന വാക്കിന് പകരം ചേർക്കപ്പെട്ടു.20.10.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു.
W11. 2018–ലെ 14-ആം ആക്റ്റ് പ്രകാരം (2) –ആം ഉപവകുപ്പിന് പകരം ചേര്‍ക്കപ്പെട്ടു.20.102017 മുതല്‍ പ്രാബല്യത്തില്‍ വന്നു. അതിനു മുമ്പ് ഇങ്ങനെ:
“(2) ഗ്രാമപഞ്ചായത്തിന്, ആവശ്യമുള്ളപക്ഷം, ശല്യം തിട്ടപ്പെടുത്തുന്നതോ അത് ഇല്ലാതാക്കുന്നതോ സംബന്ധിച്ച് ബന്ധപ്പെട്ട ഫാക്ടറിയുടെയോ വർക്ക്ഷോപ്പിന്റെയോ ജോലിസ്ഥലത്തിന്റെയോ ചാർജ് വഹിക്കുന്ന ആളുടെ ചെലവിൽ, വിദഗ്ധോപദേശം തേടാവുന്നതാണ്.”
No Comments