235കെ. അംഗീകാരമോ അനുവാദമോ നൽകുകയോ നിരസിക്കുകയോ ചെയ്യുന്നതിൽ സെക്രട്ടറി കാലതാമസം വരുത്തുകയാണെങ്കിൽ ഗ്രാമപഞ്ചായത്തിന് റഫർ ചെയ്യൽ
(1) അതതുസംഗതിപോലെ, 235ഐ വകുപ്പിലോ 235ജെ വകുപ്പിലോ നിശ്ചയിച്ച കാലാവധിക്കുള്ളിൽ സെക്രട്ടറി, അതതു സംഗതിപോലെ, കെട്ടിട സ്ഥാനത്തിന് തന്റെ അംഗീകാരം ഒന്നുകിൽ നൽകുകയോ നിരസിക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും പണി നടത്തുന്നതിനു തന്റെ അനുവാദം ഒന്നുകിൽ നൽകുകയോ അല്ലെങ്കിൽ നിരസിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, ഗ്രാമപഞ്ചായത്തിന് അപേക്ഷകന്റെ രേഖാമൂലമായ അഭ്യർത്ഥനയിൻമേൽ അങ്ങനെയുള്ള അംഗീകാരമോ അനുവാദമോ നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് ബാദ്ധ്യതയുണ്ടായിരിക്കുന്നതാണ്.
(2) അങ്ങനെയുള്ള രേഖാമൂലമായ അപേക്ഷ ലഭിച്ചതു മുതൽ ഒരു മാസത്തിനകം ഗ്രാമ പഞ്ചായത്ത് അങ്ങനെയുള്ള അംഗീകാരമോ അനുവാദമോ നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നില്ലെങ്കിൽ അങ്ങനെയുള്ള അംഗീകാരമോ അനുവാദമോ നൽകപ്പെട്ടതായി കരുതേണ്ടതും, അപേക്ഷകന് പണി ആരംഭിക്കാവുന്നതുമാണ്. എന്നാൽ അത് ഈ ആക്റ്റിലേയോ അതിൻ കീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ചട്ടങ്ങളിലെയോ ബൈലാകളിലെയോ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കത്തക്കവിധം ആയിരിക്കുവാൻ പാടുള്ളതല്ല.
No Comments