83. പഞ്ചായത്തിലേക്ക് ഉള്ള പൊതു തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കൽ
ഒരു പഞ്ചായത്ത് രൂപീകരിക്കുന്നതിനോ, പുനർ രൂപീകരിക്കുന്നതിനോ വേണ്ടി ഒരു പൊതു തിരഞ്ഞെടുപ്പ് നടത്തുന്നിടത്ത് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ 49-ആം വകുപ്പ് (ഡി) ഖണ്ഡത്തിൻ കീഴിൽ ആദ്യം നിജപ്പെടുത്തിയ തീയതിയിൽ ഏതെങ്കിലും കാരണത്താൽ വോട്ടെടുപ്പ് നടത്താൻ കഴിയാതിരുന്നവയോ അല്ലെങ്കിൽ 143-go വകുപ്പിലെ വ്യവസ്ഥകൾക്കു കീഴിൽ തിരഞ്ഞെടുപ്പിന്റെ പൂർത്തീകരണത്തിനുള്ള സമയം നീട്ടിക്കൊടുത്തിട്ടുള്ളവയോ അല്ലാത്ത എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പു ഫലങ്ങൾ, അതതു സംഗതിപോലെ, 69-ആം വകുപ്പിലേയോ 80- വകുപ്പിലേയോ വ്യവസ്ഥകൾക്കു കീഴിൽ വരണാധികാരി പ്രഖ്യാപിച്ചതിനുശേഷം, കഴിയുന്നതും വേഗം ആ നിയോജക മണ്ഡലങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പേരുകൾ ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതും, അങ്ങനെയുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൻമേൽ ആ അംഗങ്ങൾ യഥാവിധി തെരഞ്ഞെടുക്കപ്പെട്ടതായി കരുതപ്പെടുന്നതും ആകുന്നു.
എന്നാൽ, അങ്ങനെയുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത്-
(എ) (1) 49-ആം വകുപ്പ് (ഇ) ഖണ്ഡത്തിൻ കീഴിൽ ആദ്യം നിജപ്പെടുത്തിയ തീയതിയിൽ ഏതെങ്കിലും പഞ്ചായത്ത് കാരണത്താൽ വോട്ടെടുപ്പു നടത്താൻ കഴിയാതിരുന്ന ഏതെങ്കിലും നിയോജകമണ്ഡലത്തിലോ നിയോജകമണ്ഡലങ്ങളിലോ വോട്ടെടുപ്പ് നടത്തുകയും തിരഞ്ഞെടുപ്പ് പൂർത്തീകരിക്കുകയും ചെയ്യുന്നതിനേയോ, അല്ലെങ്കിൽ
(2) 143-ാം വകുപ്പിലെ വ്യവസ്ഥകൾക്കു കീഴിൽ സമയം നീട്ടിക്കൊടുത്തിട്ടുള്ള ഏതെങ്കിലും പഞ്ചായത്ത് നിയോജകമണ്ഡലത്തിലോ നിയോജകമണ്ഡലങ്ങളിലോ തിരഞ്ഞെടുപ്പ് പൂർത്തീകരിക്കുന്നതിനേയോ തടയുന്നതായോ, അല്ലെങ്കിൽ
(ബി) പ്രസ്തുത വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു തൊട്ടുമുൻപ് പ്രവർത്തിച്ചിരുന്ന ഏതെങ്കിലും പഞ്ചായത്തുണ്ടെങ്കിൽ അതിന്റെ കാലാവധിയെ ബാധിക്കുന്നതായോ, കരുതപ്പെടുന്നതല്ല.
No Comments