Skip to main content
[vorkady.com]

271എൽ. സർക്കാർ വകുപ്പുകളുടെ സേവനം

ഓംബുഡ്സ്മാൻ ആവശ്യപ്പെടുന്ന പക്ഷം, സർക്കാരിന്, സൂക്ഷ്മമാന്വേഷണത്തിലും അന്വേഷണ വിചാരണയിലും ഓംബുഡ്സ്മാനെ സഹായിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സേവനം വിട്ടുകൊടുക്കാവുന്നതും, അപ്രകാരമുള്ള ചുമതലകളെ സംബന്ധിച്ച പ്രസ്തുത ജീവനക്കാരനോ ഉദ്യോഗസ്ഥനോ ഓംബുഡ്സ്മാന്റെ ജീവനക്കാരനോ ഉദ്യോഗസ്ഥനോ ആയി കരുതപ്പെടുന്നതുമാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.