Skip to main content
[vorkady.com]

140. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോട് ആളുകൾ നടത്തുന്ന പ്രസ്താവനകൾ

സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ മുൻപാകെ തെളിവു നൽകുന്നതിനിടയിൽ ഒരാൾ നടത്തിയ യാതൊരു പ്രസ്താവനയും, അങ്ങനെയുള്ള പ്രസ്താവന മുഖേന വ്യാജമായ തെളിവ് നൽകിയതിനുള്ള കുറ്റ വിചാരണയിൽ ഒഴികെ, സിവിലോ ക്രിമിനലോ ആയ ഏതെങ്കിലും നടപടിക്ക് അയാളെ വിധേയനാക്കുന്നതോ അങ്ങനെയുള്ള നടപടിയിൽ അയാൾക്കെതിരെ ഉപയോഗിക്കുവാൻ പാടുള്ളതോ അല്ല;

എന്നാൽ ആ പ്രസ്താവന -

(എ) ഉത്തരം നൽകുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയായി അയാൾ നടത്തിയതോ, അല്ലെങ്കിൽ

(ബി) അന്വേഷണത്തിന്റെ പ്രതിപാദ്യവിഷയം സംബന്ധിച്ച് പ്രസക്തമായതോ, ആയിരിക്കണം.