Skip to main content
[vorkady.com]

277. പഞ്ചായത്തും ജില്ലാ കൗൺസിലും സംബന്ധിച്ച പരാമർശങ്ങൾ വ്യാഖ്യാനിക്കൽ

(1) ഈ ആക്റ്റ് നടപ്പിൽ വരുന്ന സമയത്ത് സംസ്ഥാനത്ത് പ്രാബല്യത്തിലിരിക്കുന്ന ഏതെങ്കിലും നിയമത്തിലോ, ബൈലായിലോ, റഗുലേഷനിലോ, A2[വിജ്ഞാപനത്തിലോ] പദ്ധതിയിലോ, ഫാറത്തിലോ, ഉത്തരവിലോ പഞ്ചായത്തിനെ സംബന്ധിച്ചു അടങ്ങിയിട്ടുള്ള ഏതൊരു പരാമർശവുംഈ ആക്റ്റു പ്രകാരം രൂപീകരിക്കുകയോ പുനർരൂപീകരിക്കുകയോ ചെയ്ത ഗ്രാമ പഞ്ചായത്തിനെപ്പറ്റിയുള്ള പരാമർശമായി കരുതേണ്ടതാണ്.

(2) ഈ ആക്റ്റ് നടപ്പിൽ വരുന്ന സമയത്ത് സംസ്ഥാനത്ത് പ്രാബല്യത്തിലിരിക്കുന്ന ഏതെങ്കിലും നിയമത്തിലോ ചട്ടത്തിലോ ബൈലായിലോ റഗുലേഷനിലോ A2[വിജ്ഞാപനത്തിലോ] പദ്ധതിയിലോ, ഫാറത്തിലോ, ഉത്തരവിലോ, ഏതെങ്കിലും സൊസൈറ്റിയുടെ മെമ്മോറാണ്ടത്തിലും ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിലുമോ, 1979-ലെ കേരള ജില്ലാ ഭരണ ആക്റ്റി (1980-ലെ 7-ആം ആക്റ്റി)ൻ കീഴിൽ രൂപീകരിച്ചിട്ടുള്ള ജില്ലാ കൗൺസിലിനെ സംബന്ധിച്ചു അടങ്ങിയിട്ടുള്ള ഏതൊരു പരാമർശവും, ഈ ആക്റ്റ് പ്രകാരം രൂപീകരിക്കുകയോ പുനർ രൂപീകരിക്കുകയോ ചെയ്ത ജില്ലാ പഞ്ചായത്തിനെപ്പറ്റിയുള്ള പരാമർശമായി കരുതേണ്ടതാണ്.


A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995മുതൽ പ്രാബല്യത്തില്‍ വന്നു.