271എൻ. അന്വേഷണ വിചാരണ
(1) ഒരു സൂക്ഷ്മമാന്വേഷണത്തിനു ശേഷം,-
(എ) പരാതി സത്യവിരുദ്ധമോ കെട്ടിച്ചമച്ചതോ ആണെന്നോ ഉത്തമ വിശ്വാസത്തിൽ നൽകിയതല്ലന്നോ;അല്ലെങ്കിൽ
(ബി) നടപടി തുടങ്ങുന്നതിന് മതിയായ കാരണമില്ലെന്നോ; അല്ലെങ്കിൽ
(സി) പരാതിക്കാരന് മറ്റ് പരിഹാരമാർഗ്ഗങ്ങൾ ലഭ്യമാണെന്നോ അപ്രകാരം പരിഹാരം തേടുന്നതാണ് കേസിന്റെ സാഹചര്യം വച്ചു നോക്കുമ്പോൾ പരാതിക്കാരന് കൂടുതൽ മെച്ചമായി വരുന്നതെനോ, ഓംബുഡ്സ്മാന ബോദ്ധ്യപ്പെടുന്നപക്ഷം, ആ കാരണങ്ങൾ പറഞ്ഞ് അതിന്റെ തീരുമാനം രേഖപ്പെടുത്തിയശേഷം പരാതി നിരസിച്ച തീർപ്പാക്കാവുന്നതും അത് പരാതിക്കാരനെ അറിയിക്കാവുന്നതുമാണ്.
(2) ആരോപണ വിധേയനായ ആളിനോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ എതിരായി പ്രഥമദൃഷ്ട്യാ കേസ്സുണ്ടെന്ന് ഓംബുഡ്സ്മാന് അഭിപ്രായം ഉള്ളപക്ഷം അപ്രകാരം അതിന്റെ തീരുമാനങ്ങൾ രേഖപ്പെടുത്തേണ്ടതും നിർദ്ദിഷ്ട അന്വേഷണ വിചാരണയെപ്പറ്റി പരാതിക്കാരനും എതിർ കക്ഷിക്കും നോട്ടീസ് നൽകേണ്ടതുമാണ്.
(3) ഓംബുഡ്സ്മാന് ഈ ആക്റ്റിലെയും അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി സമയവും സ്ഥലവും തീരുമാനിച്ചുകൊണ്ട് അതിന്റെ നടപടിക്രമങ്ങൾ ക്രമീകരിക്കുവാനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്.
(4) G[xxxx]
(5) G[xxxx]
(6) രേഖപ്പെടുത്തേണ്ട കാരണങ്ങളാൽ ഒരു ലീഗൽ പ്രാക്ടീഷണർ മുഖേന പ്രതിനിധീകരിക്കപ്പെടുവാൻ ഒരു ഉത്തരവുമൂലം ഓംബുഡ്സ്മാൻ അനുവദിക്കാത്തപക്ഷം അതിന്റെ മുമ്പാകെയുള്ള യാതൊരു നടപടികളിലും ആളെ പ്രതിനിധീകരിക്കുവാൻ ലീഗൽ പ്രാക്ടീഷണറെ അനുവദിക്കാവുന്നതല്ല.
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
G. 2001-ലെ 12-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്തു. 14.09.2001 മുതൽ പ്രാബല്യത്തില്‍ വന്നു.
No Comments