60. തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനം പിൻവലിക്കലോ മരണമോ
(1) ഒരു തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനത്തിന്റെ ഏതു പിൻവലിക്കലിലും സ്ഥാനാർത്ഥി ഒപ്പു വയ്ക്കക്കേണ്ടതും വരണാധികാരിയുടെ പക്കൽ അത് ഏല്പിക്കുന്ന തീയതി മുതൽ അത് പ്രാബല്യത്തിൽ വരുന്നതുമാണ്.
(2) അങ്ങനെയുള്ള പിൻവലിക്കലോ തിരഞ്ഞെടുപ്പ് ഏജന്റിന്റെ മരണമോ സംഭവിക്കുന്നതായാൽ, ആ സംഭവം തിരഞ്ഞെടുപ്പിനു മുമ്പോ തെരഞ്ഞെടുപ്പിനിടയിലോ, തിരഞ്ഞെടുപ്പിനു ശേഷവും, എന്നാൽ 86-ആം വകുപ്പിലെ വ്യവസ്ഥകളനുസരിച്ച് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ ചെലവുകളുടെ കണക്ക് ഏൽപ്പിക്കുന്നതിനു മുമ്പുമായോ ഉണ്ടാകുന്നതായാൽ, സ്ഥാനാർത്ഥിക്ക് നിർണ്ണയിക്കപ്പെടുന്ന രീതിയിൽ മറ്റൊരാളെ തന്റെ തിരഞ്ഞെടുപ്പ് ഏജന്റായി നിയമിക്കാവുന്നതും, അങ്ങനെയുള്ള നിയമനം നടത്തുമ്പോൾ വരണാധികാരിക്ക് നിർണ്ണയിക്കപ്പെട്ടിട്ടുള്ള രീതിയിൽ നിയമനത്തിന്റെ നോട്ടീസ് നൽകേണ്ടതുമാണ്.
No Comments