Skip to main content
[vorkady.com]

273. ഫീസ് പിരിക്കുന്നതിന് കുത്തക നൽകാനുള്ള അധികാരം

E1[(1)] ഈ ആക്സ്റ്റോ അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ ബൈലായോ പ്രകാരം പഞ്ചായത്തിന് ഈടാക്കാനുള്ള ഏതൊരു ഫീസിന്റെയും പിരിച്ചെടുക്കൽ ഒരു സമയത്ത് മൂന്ന് വർഷത്തിൽ കവിയാത്ത ഏതെങ്കിലും കാലയളവിൽ, പഞ്ചായത്ത് യുക്തമെന്ന് കരുതുന്ന ഉപാധികളിൻമേൽ, കുത്തകയ്ക്കു നൽകാൻ ആ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.

E1[(2) ഈ ആക്റ്റ് പ്രകാരമോ അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ പഞ്ചായത്ത് പിരിക്കുന്ന നികുതികളും ചുങ്കങ്ങളും ഫീസും സർചാർജും പഞ്ചായത്ത് ഫണ്ടിലേക്ക് വരവവയ്ക്കുന്ന മറ്റ് തുകകളും ആയ എല്ലാ തുകകളും പൂർണ്ണ രൂപയിൽ ആയിരിക്കേണ്ടതാണ്.

വിശദീകരണം - ഈ ആവശ്യത്തിലേക്കായി ഒരു രൂപയുടെ അംശത്തെ അടുത്ത ഉയർന്ന രൂപയുടെ മൊത്തം സംഖ്യയാക്കേണ്ടതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.