Skip to main content
[vorkady.com]

271സി. വിവരം നൽകുന്നതിനുള്ള നടപടിക്രമം

(1) ഒരു പഞ്ചായത്തിൽ നിന്നും ഏതെങ്കിലും വിവരം ആവശ്യമുള്ള ഒരാൾ, അതിനായി നിർണ്ണയിക്കപ്പെടാവുന്ന ഫാറത്തിലും വിധത്തിലും അപ്രകാരമുള്ള ഫീസ് നൽകിയും ആ പഞ്ചായത്തിന്റെ സെക്രട്ടറിക്ക് ഒരു അപേക്ഷ നൽകേണ്ടതും നിശ്ചിത കാലാവധിക്കുള്ളിൽ, പ്രസ്തുത അപേക്ഷ അതിനകം നിരസിക്കാത്തപക്ഷമോ മറ്റു വിധത്തിൽ തീർപ്പാക്കാത്ത പക്ഷമോ, സെക്രട്ടറിയോ പഞ്ചായത്ത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപേക്ഷകന് ആവശ്യപ്പെട്ടവിവരം നൽകേണ്ടതുമാണ്.

(2) വിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള ഏതെങ്കിലും അപേക്ഷ നിരസിക്കുകയാണെങ്കിൽ അപ്രകാരം നിരസിക്കുന്നതിനുള്ള കാരണം രേഖാമൂലം അറിയിക്കേണ്ടതാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.