Skip to main content
[vorkady.com]

AF1[210. നികുതി, ഉപനികുതി, ഫീസ്, വാടക മുതലായവയുടെ കുടിശ്ശിക ഈടാക്കൽ

ഈ ആക്റ്റ് പ്രകാരമോ കേന്ദ്ര സർക്കാരോ, സംസ്ഥാന സർക്കാരോ പുറപ്പെടുവിച്ചിട്ടുളള ഏതെങ്കിലും നിയമങ്ങളോ ചട്ടങ്ങളോ പ്രകാരം ചുമത്തിയിട്ടുളള നികുതിയുടെയോ ഉപനികുതിയുടെയോ കരത്തിന്റെയോ സർചാർജ്ജിന്റെയോ ഫീസിന്റെയോ വാടകയുടെയോ ഏതെങ്കിലും കുടിശ്ശിക സർക്കാർ പൊതുനികുതി കുടിശ്ശിക വസൂലാക്കുന്നത് സംബന്ധിച്ച് തൽസമയം പ്രാബല്യത്തിലുളള നിയമപ്രകാരം പൊതുനികുതി കുടിശ്ശികയെന്ന പോലെ വസൂലാക്കേണ്ടതാണ്:

എന്നാൽ, സെക്രട്ടറിക്ക് നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി, തന്റെ വാറണ്ടുപ്രകാരം, വീഴ്ച വരുത്തുന്നവരുടെ, ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു വിറ്റ് നേരിട്ട് ഈടാക്കാവുന്നതാണ്: 

എന്നുമാത്രമല്ല, ഏതെങ്കിലും കാരണത്താൽ വീഴ്ച വരുത്തുന്നവരുടെ വസ്തു ജപ്തി ചെയ്യുന്നതോ, വസ്തു പര്യാപ്തമാംവിധം ജപ്തി ചെയ്യുന്നതോ അപ്രായോഗികമാണെങ്കിൽ, സെക്രട്ടറിക്ക്, വീഴ്ചക്കാരെ മജിസ്ട്രേട്ട് മുമ്പാകെ പ്രോസിക്യൂട്ട് ചെയ്യാവുന്നതാണ്.]


AF1. 2023-ലെ 18-ആം ആക്റ്റ് പ്രകാരം 210-ആം വകുപ്പിനു പകരം ചേർക്കപ്പെട്ടു. 01.04.2023 തീയതി പ്രാബല്യത്തില്‍ വന്നു. അതിനു മുമ്പ് ഇങ്ങനെ
210. നികുതി, ഉപനികുതി മുതലായവയുടെ കുടിശ്ശിക ഈടാക്കൽ.- ഈ ആക്റ്റ പ്രകാരം ചുമത്തിയിട്ടുള്ള ഉപനികുതിയുടെയോ കരത്തിന്റെയോ സർച്ചാർജ്ജിന്റെയോ നികുതിയുടെയോ അഥവാ ഫീസിന്റെയോ ഏതെങ്കിലും കുടിശ്ശിക സർക്കാർ പൊതു നികുതി കുടിശ്ശിക വസൂലാക്കുന്നതു സംബന്ധിച്ച തൽസമയം പ്രാബല്യത്തിലുള്ള നിയമപ്രകാരം പൊതു നികുതി കുടിശ്ശികയെന്നപോലെ വസൂലാക്കേണ്ടതാണ്:
എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിക്ക് നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി, തന്റെ വാറണ്ടുപ്രകാരം, വീഴ്ചക്കാരന്റെ, ജംഗമ വസ്തുക്കൾ ജപ്തിചെയ്തതു വിറ്റ് നേരിട്ട ഈടാക്കാവുന്നതാണ്. 
എന്നുമാത്രമല്ല, ഏതെങ്കിലും കാരണത്താൽ വീഴ്ചക്കാരന്റെ വസ്തു ജപ്തി ചെയ്യുന്നതോ, വസ്തു പര്യാപ്തമാംവിധം ജപ്തി ചെയ്യുന്നതോ അപ്രായോഗികമാണെങ്കിൽ, സെക്രട്ടറിക്ക് വീഴ്ചക്കാരനെ മജിസ്ട്രേട്ട മുമ്പാകെ പ്രോസിക്യൂട്ട് ചെയ്യാവുന്നതാണ്.”