Skip to main content
[vorkady.com]

219എം. മാലിന്യവും മറ്റും നീക്കം ചെയ്യുന്നതിന് മുടിയില്ലാത്ത ഏതെങ്കിലും വണ്ടി ഉപയോഗിക്കുന്നതിനുള്ള നിരോധനം

മാലിന്യം നീക്കം ചെയ്യുന്നതിന് ഏതൊരാളും, അതിൽ ഉള്ള വസ്തുക്കൾ വെളിയിൽ പോകുന്നതോ അതിൽ നിന്നുള്ള ദുർഗന്ധമോ തടയുന്നതിന് മതിയായ മുടി ഇല്ലാത്ത ഏതെങ്കിലും വണ്ടിയോ പാത്രമോ ഉപയോഗിക്കുകയോ അഥവാ മാലിന്യം നീക്കം ചെയ്യുമ്പോൾ മനഃപൂർവ്വമായോ അലക്ഷ്യമായോ അത് പുറത്തേക്ക് ചൊരിയുകയോ, അങ്ങനെ ചൊരിയപ്പെട്ട ഏതെങ്കിലും സ്ഥലത്തു നിന്ന് അത് ശ്രദ്ധാപൂർവം തൂത്തുവാരി വൃത്തിയാക്കുന്നതിൽ വീഴ്ച വരുത്തുകയോ അഥവാ അടച്ചതോ തുറന്നതോ ആയ ഒരു വാഹനത്തിലായാലും അല്ലാതെയായാലും ഏതെങ്കിലും മാലിന്യം ഏതെങ്കിലും പൊതുസ്ഥലത്ത് വയ്ക്കക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.