E1[205എച്ച്. സ്വയം ശമ്പളം എഴുതിവാങ്ങുന്ന ഉദ്യോഗസ്ഥൻ നികുതി അടയ്ക്കുന്നത്
(1) സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഓരോ ഉദ്യോഗസ്ഥനും ഓരോ വർഷവും ആഗസ്റ്റ് മാസത്തിന്റെയും ഫെബ്രുവരി മാസത്തിന്റെയും അവസാനത്തിന് മുൻപ് പ്രാബല്യത്തിലിരിക്കുന്ന നികുതി പട്ടികക്കനുസൃതമായി ഓരോ അർദ്ധവർഷത്തേയും സംബന്ധിച്ച് താൻ അടയ്ക്കക്കേണ്ടതായ തൊഴിൽ നികുതി, അർദ്ധവാർഷിക വരുമാനത്തിന്റെ വിശദാംശങ്ങൾ മുതലായവ കാണിച്ചു കൊണ്ടുള്ള ഒരു പ്രസ്താവനയോടൊപ്പം അടയ്ക്കുകയോ അടപ്പിക്കുകയോ ചെയ്യേണ്ടതാണ്.
(2) (1)-ആം ഉപവകുപ്പുപ്രകാരം തുക കൈപ്പറ്റിയാലുടൻ സെക്രട്ടറി അതിന്റെ ഔദ്യോഗിക രസിത് നൽകേണ്ടതാണ്.]
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
No Comments