Skip to main content
[vorkady.com]

1. ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും

(1) ഈ ആക്റ്റിന് 1994-ലെ കേരള പഞ്ചായത്തുരാജ് ആക്റ്റ് എന്നു പേര് പറയാം.
(2) ഇതിന്, കേരള സംസ്ഥാനത്തെ കന്റോൺമെന്റുകളുടെയും നഗര പഞ്ചായത്തുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും മുനിസിപ്പൽ T2[കോർപ്പറേഷനുകളുടെയും ഭരണഘടനയുടെ 243 ക്യൂ അനുച്ഛേദം (1)-ആം ഖണ്ഡത്തിന്റെ ക്ലിപ്തനിബന്ധനപ്രകാരം വ്യാവസായിക പട്ടണമായി വിനിർദ്ദേശിച്ചിട്ടുള്ള പ്രദേശങ്ങളുടെയും 1999-ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശവികസനവും ആക്റ്റ് (2000- ലെ 5) പ്രകാരം വ്യവസായ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളുടെയും] അതിർത്തികൾക്കുള്ളിലുള്ള പ്രദേശങ്ങളിലൊഴികെ, കേരള സംസ്ഥാനമൊട്ടാകെ വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
M1[എന്നാൽ ഈ ആക്റ്റിലെ XXV ബി, XXVസി എന്നീ അദ്ധ്യായങ്ങളിലെ വ്യവസ്ഥകൾക്ക് കേരള സംസ്ഥാനത്തെ നഗരപഞ്ചായത്തുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും മുനിസിപ്പൽ കോർപ്പറേഷനുകളുടെയും അതിർത്തിക്കുള്ളിലെ പ്രദേശങ്ങളിൽ വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.]
T2[എന്നുമാത്രമല്ല, 1999-60 വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ആക്റ്റ് പ്രകാരം വ്യവസായ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ ഈ ആക്ടിലെ XIX-ആം അദ്ധ്യായത്തിലെ വ്യവസ്ഥകൾക്ക് വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.]
(3) ഇത് ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതാണ്.*
F1[എന്നാൽ 235 എ മുതൽ 235 ഇസഡ് വരെയുള്ള വകുപ്പുകൾ M3[2006 ജനുവരി മാസം 1-ആം തീയതി] മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.]


T2. 2014-ലെ 34-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 14.06.2010മുതൽ പ്രാബല്യത്തിൽ വന്നു. 

M1. 2005-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999മുതൽ പ്രാബല്യത്തിൽ വന്നു.

*with effect from 23.04.1994 Published in Ex.Or. Gazette No.365 dtd. 23.04.1994.

F1. 2000-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 01.10.1999മുതൽ പ്രാബല്യത്തിൽ വന്നു.

M3. 2005-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 01.01.2001 മുതൽ പ്രാബല്യത്തിൽ വന്നു.