Skip to main content
[vorkady.com]

158. ഓരോ അംഗത്തിന്റെയും അവകാശങ്ങൾ

(1) ഒരു പഞ്ചായത്തിലെ ഓരോ അംഗത്തിനും സർക്കാർ ഉണ്ടാക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനും താൻ അംഗമായിട്ടുള്ള പഞ്ചായത്തിന്റെ ഭരണാധികാരത്തിൽപ്പെടുന്ന കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ ഉണ്ടാക്കിയേക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി പ്രസിഡന്റിനോടോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനോടോ ചോദ്യം ചോദിക്കുന്നതിനും അവകാശമുണ്ടായിരിക്കുന്നതാണ്.

(2) ഏതൊരു അംഗത്തിനും പ്രസിഡന്റിന് യഥാവിധിയുള്ള നോട്ടീസ് നൽകിയതിനുശേഷം താൻ അംഗമായിട്ടുള്ള പഞ്ചായത്തിന്റെ E1[വിജ്ഞാപിത പ്രമാണം ഒഴികെയുള്ള റിക്കാർഡുകൾ] ഓഫീസ് സമയത്ത് നോക്കാവുന്നതാണ്.

E1[XXXX]

(3) ഏതൊരു അംഗത്തിനും പഞ്ചായത്ത് പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങളെ സംബന്ധിച്ചോ, പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന പണിയിൽ വീഴ്ചവരുത്തിയതു സംബന്ധിച്ചോ പൊതു പ്രാധാന്യമുള്ള മറ്റു കാര്യങ്ങളെ സംബന്ധിച്ചോ പഞ്ചായത്തിന്റെ E1[ശ്രദ്ധ ക്ഷണിക്കാവുന്നതും പഞ്ചായത്ത് നടത്തുന്ന ജോലികളോ പദ്ധതികളോ പരിശോധന നടത്താവുന്നതുമാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.24.03.1999 മുതൽ പ്രാബല്യത്തിൽ വന്നു.