Skip to main content
[vorkady.com]

81. ഫലം റിപ്പോർട്ടു ചെയ്യൽ

ഒരു തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചതിനുശേഷം കഴിയുന്നതും വേഗത്തിൽ, വരണാധികാരി, ഫലം ബന്ധപ്പെട്ട പഞ്ചായത്തിനും സംസ്ഥാന തെരഞ്ഞെടുപ്പ കമ്മീഷനും, സർക്കാരിനും റിപ്പോർട്ടു ചെയ്യേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളുടെ പേരുകളടങ്ങിയ പ്രഖ്യാപനങ്ങൾ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിക്കേണ്ടതും ആകുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടേയോ സ്ഥാനാർത്ഥികളുടേയോ പേരോ പേരുകളോ ബന്ധപ്പെട്ട പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കേണ്ടതാണ്.