Skip to main content
[vorkady.com]

Q[208. വസ്തുനികുതിയിന്മേൽ സർചാർജ്ജ്

(1) ഒരു ഗ്രാമപഞ്ചായത്തിന് നിർണ്ണയിക്കപ്പെട്ട രീതിയിൽ ഏതെങ്കിലും പദ്ധതിക്കോ പ്രോജക്റ്റിനോ പ്ലാനിനോ വേണ്ടി അതു ചെലവാക്കിയിട്ടുള്ള ഏതെങ്കിലും അസാധാരണച്ചെലവ് നികത്തുന്നതിന് 203-ആം വകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള വസ്തു നികുതിയുടെ അമ്പതു ശതമാനത്തിൽ അധികമല്ലാത്ത സർചാർജ്ജ്, ആകെയുള്ള പഞ്ചായത്ത് പ്രദേശത്തോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും നിർദ്ദിഷ്ട ഭാഗത്തോ നിന്ന് ഒരു നിർദ്ദിഷ്ട കാലത്തേക്ക് ഈടാക്കാവുന്നതാണ്.

എന്നാൽ, ഒരേ സമയം, ഇപ്രകാരം ചുമത്തിയിട്ടുള്ള വസ്തു നികുതിയിൻമേൽ രണ്ടിൽ കൂടുതൽ സർച്ചാർജ്ജകൾ ചുമത്താൻ പാടുള്ളതല്ല.

(2) ഈ വകുപ്പു പ്രകാരം ചുമത്തപ്പെട്ടിട്ടുള്ള ഏതൊരു സർച്ചാർജ്ജം അത് 208-ആം വകുപ്പു പ്രകാരം ചുമത്തപ്പെട്ടിട്ടുള്ള വസ്തു നികുതിയായിരുന്നാലെന്നപോലെ അതേ രീതിയിൽ ആവശ്യപ്പെട്ട ഈടാക്കേണ്ടതാണ്.]


Q. 2009-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 07.10.2009 മുതൽ പ്രാബല്യത്തില്‍ വന്നു.