Skip to main content
[vorkady.com]

245. ശിക്ഷാനടപടി നടത്താനധികാരം നൽകപ്പെട്ട ആളുകൾ

(1) ഈ ആക്റ്റിൽ മറ്റു വിധത്തിൽ സ്പഷ്ടമായി വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമൊഴികെ, ഈ ആക്ടിനോ, അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിനോ ബൈലാക്കോ വിരുദ്ധമായ ഏതെങ്കിലും കുറ്റത്തിനു യാതൊരാളെയും പോലീസോ, E1[സെക്രട്ടറിയോ] പഞ്ചായത്ത് ഇതിലേക്ക് സ്പഷ്ടമായി അധികാര പ്പെടുത്തിയിട്ടുള്ള ആളോ കുറ്റം ചെയ്ത തീയതി മുതൽ ഒരു വർഷത്തിനകം പരാതിപ്പെട്ടിട്ടില്ലാത്ത പക്ഷം വിചാരണ ചെയ്യാൻ പാടില്ലാത്തതാകുന്നു. എന്നാൽ ഇതിലടങ്ങിയിട്ടുള്ള യാതൊന്നും, വിവരം ലഭിച്ചാലോ സ്വന്തം അറിവിലോ സംശയത്തിനുമേലോ കുറ്റങ്ങൾ വിചാരണക്കെടുക്കുന്നത് ചില മജിസ്ട്രേട്ടമാർക്കുള്ള അധികാരം സംബന്ധിച്ചിടത്തോളം 1973-ലെ ക്രിമിനൽ നടപടി നിയമ (1974ലെ 2-ആം കേന്ദ്ര ആക്റ്റത്തിലെ വ്യവസ്ഥകളെ ബാധിക്കാൻ പാടില്ലാത്തതാകുന്നു. 

എന്നാൽ ഈ ആക്റ്റു് പ്രകാരം ഒരു ലൈസൻസ് എടുക്കുന്നതിനോ, അനുവാദം വാങ്ങുന്നതിനോ വീഴ്ചവരുത്തുന്നത്, ആ ലൈസൻസോ, അനുവാദമോ ആവശ്യമായ കാലാവധി കഴിയുന്നതുവരെ ഈ വകുപ്പിന്റെ ആവശ്യത്തിന്, തുടരുന്ന ഒരു കുറ്റമായി പരിഗണിക്കപ്പെടുന്നതാണ്. 

(2) സെക്രട്ടറി ഒഴികെ പരാതി കൊടുക്കുന്ന ഏതൊരു ആളും സെക്രട്ടറിയെ ഉടൻതന്നെ ആ വസ്തുത അറിയിക്കേണ്ടതാണ്.