73. ബുത്ത് പിടിച്ചെടുക്കുന്നതു കാരണത്താൽ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയോ വോട്ടെടുപ്പ് നീട്ടിവയ്ക്കുകയോ ചെയ്യൽ
(1) ഒരു തിരഞ്ഞെടുപ്പിൽ,-
(എ) ഒരു പോളിങ്ങ് സ്റ്റേഷനിലോ വോട്ടെടുപ്പിനുവേണ്ടി നിജപ്പെടുത്തിയിരിക്കുന്ന ഒരു സ്ഥലത്തോ (ഇതിനുശേഷം ഈ വകുപ്പിൽ ഒരു സ്ഥലമായിട്ടാണ് പരാമർശിക്കപ്പെടുക) ആ പോളിംഗ് സ്റ്റേഷനിലെയോ സ്ഥലത്തെയോ തിരഞ്ഞെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം ബുത്ത് പിടിച്ചെടുക്കൽ നടന്നിട്ടുണ്ടെങ്കിലോ, അല്ലെങ്കിൽ
ബുത്ത്
(ബി) വോട്ടെണ്ണൽ നടത്തേണ്ട ഏതെങ്കിലും സ്ഥലത്ത് എണ്ണലിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം പിടിച്ചെടുക്കൽ നടന്നിട്ടുണ്ടെങ്കിലോ,വരണാധികാരി ഉടൻ തന്നെ വിവരം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് റിപ്പോർട്ടു ചെയ്യേണ്ടതാണ്.
(2) ഉപവകുപ്പിൻകീഴിൽ വരണാധികാരിയുടെ റിപ്പോർട്ട് കിട്ടിയതിൻമേൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ പ്രസക്തമായ എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്തതിനുശേഷം,
(എ) ആ പോളിങ്ങ് സ്റ്റേഷനിലേയോ സ്ഥലത്തേയോ വോട്ടെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിക്കുകയും, ആ പോളിങ്ങ് സ്റ്റേഷനിലോ സ്ഥലത്തോ ഒരു പുതിയ വോട്ടെടുപ്പ് നടത്തുന്നതിന് ഒരു ദിവസവും മണിക്കൂറുകളും നിശ്ചയിക്കുകയും അപ്രകാരം നിശ്ചയിക്കപ്പെട്ട ദിവസവും മണിക്കൂറുകളും യുക്തമെന്നു കരുതുന്ന രീതിയിൽ വിജ്ഞാപനം ചെയ്യുകയും ചെയ്യുകയോ,
(ബി) ബുത്ത് പിടിച്ചെടുക്കലിൽ ഉൾപ്പെട്ട പോളിങ്ങ് സ്റ്റേഷനുകളുടെയോ സ്ഥലങ്ങളുടെയോ എണ്ണത്തിന്റെ ആധിക്യം വച്ചു നോക്കുമ്പോൾ അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാനിടയുണ്ടെന്നോ ബുത്ത് പിടിച്ചെടുക്കൽ തിരഞ്ഞെടുപ്പ ഫലത്തെ ബാധിക്കത്തക്കവിധത്തിൽ വോട്ടെണ്ണലിനെ ബാധിച്ചിട്ടുണ്ടെന്നോ ബോദ്ധ്യപ്പെടുകയാണെങ്കിൽ ആ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയോ, ചെയ്യേണ്ടതാണ്.
വിശദീകരണം - ഈ വകുപ്പിൽ "ബൂത്ത് പിടിച്ചെടുക്കൽ" എന്നതിന് 137-ആം വകുപ്പിലുള്ള അതേ അർത്ഥം തന്നെ ഉണ്ടായിരിക്കുന്നതാണ്.
No Comments