Skip to main content
[vorkady.com]

E1[205ഡി. തൊഴിലുടമകൾ തൊഴിൽ നികുതി വസൂലാക്കൽ

മുൻപറഞ്ഞ വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഏതെങ്കിലും ഓഫീസിലോ കമ്പനിയിലോ ഫേമിലോ സംരംഭത്തിലോ എസ്റ്റാബ്ലിഷ്മെന്റിലോ ഏതെങ്കിലും സ്ഥാപനത്തിലോ, ശമ്പളത്തിനോ വേതനത്തിനോ നിയമിച്ചതോ ഏർപ്പെടുത്തിയതോ ആയ ആളുകൾ ഉണ്ടെങ്കിൽ തൊഴിൽ നികുതി കൊടുക്കാൻ ബാദ്ധ്യസ്ഥനായ അങ്ങനെയുള്ള ഏതൊരാളിൽ നിന്നും, ഓരോ ആഫീസ് തലവനും തൊഴിലുടമയും മാനേജരും, ഉടമസ്ഥനും ഭരണനിയന്ത്രണമുള്ള ഏതെങ്കിലും ആളും ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച നിരക്കിൽ നൽകേണ്ടുന്ന തൊഴിൽ നികുതി വസൂലാക്കാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതും ഇതിൽ തുടർന്നു വ്യവസ്ഥ ചെയ്യുന്ന പ്രകാരം ഗ്രാമപഞ്ചായത്തിന് അതു നൽകേണ്ടതുമാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.