Skip to main content
[vorkady.com]

E1[209ഇ. നികുതികളായി കിട്ടേണ്ട തുക വസൂലാക്കൽ

ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റിലേയോ അതിൻ കീഴിലുണ്ടാക്കിയ ചട്ടങ്ങളിലേയോ ബൈലാകളിലേയോ വ്യവസ്ഥകൾക്ക് കീഴിൽ നിയമാനുസ്യതമായ ഏതെങ്കിലും തുക അതു നൽകേണ്ടതായ തീയതിയിൽ നൽകാത്തപക്ഷം അതു നൽകേണ്ടതായ തീയതിമുതൽ AF[പ്രതിമാസം രണ്ടു ശതമാനം നിരക്കിലുള്ള പിഴ] സഹിതം വസൂലാക്കേണ്ടതാണ്:

എന്നാൽ, ഒരു അർദ്ധവർഷത്തിൽ നൽകേണ്ടതായി തീർന്നതും നൽകേണ്ടതുമായ ഏതെങ്കിലും തുക അതേ അർദ്ധ വർഷത്തിൽ നൽകുന്നപക്ഷം യാതൊരു പിഴയും ഈടാക്കുവാൻ പാടുള്ളതല്ല.] 


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.

AF. 2023-ലെ 18-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്ത് “പ്രതിമാസം ഒരു ശതമാനം നിരക്കിലുളള പിഴ” എന്ന വാക്കുകൾക്ക് പകരം ചേർക്കപ്പെട്ടു. 01.04.2023 തീയതി പ്രാബല്യത്തില്‍ വന്നു.