Skip to main content
[vorkady.com]

27. വ്യാജ പ്രഖ്യാപനങ്ങൾ ചെയ്യുന്നത്

ഏതെങ്കിലും ആൾ-

(എ) ഒരു വോട്ടർ പട്ടികയുടെ തയ്യാറാക്കലോ, പുതുക്കലോ തിരുത്തലോ, അല്ലെങ്കിൽ

(ബി) ഏതെങ്കിലും ഉൾക്കുറിപ്പ് ഒരു വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതോ അതിൽനിന്ന് നീക്കുന്നതോ, സംബന്ധിച്ച് വ്യാജമായതും, വ്യാജമാണെന്ന് താനറിയുകയോ വിശ്വസിക്കുകയോ ചെയ്യുന്നതോ അഥവാ സത്യമാണെന്ന് താൻ വിശ്വസിക്കാത്തതോ ആയ ഒരു പ്രസ്താവനയോ പ്രഖ്യാപനമോ ചെയ്യുന്നുവെങ്കിൽ അയാൾ രണ്ടു വർഷത്തോളമാകാവുന്ന തടവുശിക്ഷയോ E1[അയ്യായിരം രൂപയോളമാകാവുന്ന] പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.


E1.1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.24.03.1999മുതൽ പ്രാബല്യത്തിൽ വന്നു.