Skip to main content
[vorkady.com]

G[271എച്ച്. ഓംബുഡ്സ്മാനെ നീക്കം ചെയ്യൽ

(1) തെളിയിക്കപ്പെട്ട നടപടിദൂഷ്യത്തിന്റെയോ കഴിവില്ലായ്മയുടെയോ അടിസ്ഥാനത്തിൽ ഓംബുഡ്സ്മാനെ നീക്കം ചെയ്യുന്നതിനുവേണ്ടി നിയമസഭയിലെ മൊത്തം അംഗങ്ങളിൽ ഭൂരിപക്ഷവും നിനമസഭയിൽ ഹാജരാവുകയും വോട്ടുചെയ്യുകയും ചെയ്ത അംഗങ്ങളുടെ മൂന്നിൽ രണ്ടിൽ കുറയാത്ത ഭൂരിപക്ഷവും പിൻതാങ്ങിയ ഒരു നിവേദനം അതേ സമ്മേളനത്തിൽത്തന്നെ ഗവർണ്ണർക്ക് സമർപ്പിച്ചതിൻമേൽ ഗവർണ്ണർ പാസ്സാക്കിയ ഒരു ഉത്തരവ് മൂലമല്ലാതെ അദ്ദേഹത്തെ ഉദ്യോഗത്തിൽ നിന്നും നീക്കം ചെയ്യാൻ പാടുള്ളതല്ല.

(2) (1)-ആം ഉപവകുപ്പ് പ്രകാരമുള്ള നിവേദനം സമർപ്പിക്കുന്നതിനും ഓംബുഡ്സ്മാന്റെ നടപടി ദൂഷ്യത്തെയോ കഴിവില്ലായ്മയേയോ പറ്റി അന്വേഷണത്തിനും തെളിവിനുമുള്ള നടപടിക്രമം നിയമസഭ നിയമംമൂലം വ്യവസ്ഥ ചെയ്യുന്ന പ്രകാരം ആയിരിക്കേണ്ടതാണ്.]


G. 2001-ലെ 12-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്തു. 14.09.2001 മുതൽ പ്രാബല്യത്തില്‍ വന്നു.