Skip to main content
[vorkady.com]

235ടി. കുടിൽ നിർമ്മിക്കാനോ പുനർനിർമ്മിക്കാനോ ഉള്ള അനുവാദം ഏതെല്ലാം കാരണങ്ങളിൻമേൽ നിരസിക്കാമെന്ന്

(1) കുടിൽ നിർമ്മിക്കാനോ പുനർ നിർമ്മിക്കാനോ ഉള്ള അനുവാദം നിരസിക്കാവുന്ന കാരണങ്ങൾ താഴെപ്പറയുന്നവയാണ്, അതായത്.-

(i) പണിയോ, പണി നടത്തുന്നതിനുള്ള സ്ഥാനത്തിന്റെ ഉപയോഗമോ ഏതെങ്കിലും നിയമത്തിന്റെ വ്യവസ്ഥകൾക്കോ അഥവാ അപ്രകാരമുള്ള നിയമത്തിൻകീഴിലുണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഉത്തരവിനോ ചട്ടത്തിനോ ബൈലായ്ക്കോ പ്രഖ്യാപനത്തിനോ വിരുദ്ധമായിരിക്കുക;

(ii) അനുവാദത്തിനുവേണ്ടിയുള്ള അപേക്ഷയിൽ ഈ ആക്റ്റ് പ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളോ ബൈലാകളോ പ്രകാരം ആവശ്യമുള്ള വിവരങ്ങൾ അടങ്ങിയിട്ടില്ലാതിരിക്കുകയോ അല്ലെങ്കിൽ അപ്രകാരം തയ്യാറാക്കാതിരിക്കുകയോ ചെയ്യുക;

(iii) ഈ ആക്റ്റ് പ്രകാരം ഉണ്ടാക്കിയ ചട്ടങ്ങളോ ബൈലാകളോ പ്രകാരം സെക്രട്ടറി ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും വിവരങ്ങളോ പ്ലാനോ യഥാവിധി നൽകിയിട്ടില്ലാതിരിക്കുക;

(iv) ഉദ്ദിഷ്ട കുടിൽ സർക്കാരിന്റെയോ ഗ്രാമപഞ്ചായത്തിന്റെയോ വക ഭൂമിയിലുള്ള ഒരു കയ്യേറ്റമായിത്തീരുക;

(2) ഒരു കുടിൽ നിർമ്മിക്കാനോ പുനർനിർമ്മിക്കാനോ ഉള്ള അനുവാദത്തിനുവേണ്ടിയുള്ള യാതൊരപേക്ഷയും അപ്രകാരം നിരസിക്കുന്നതിനുള്ള കാരണം പറയാതെ നിരസിക്കാൻ പാടുള്ളതല്ല.