Skip to main content
[vorkady.com]

275. അധികാരങ്ങൾ ഏൽപ്പിച്ചുകൊടുക്കലും മറ്റും

(1) സർക്കാരിന്, ചട്ടങ്ങൾ ഉണ്ടാക്കാനുള്ള അധികാരമൊഴികെ ഈ ആക്റ്റ് മൂലം തങ്ങളിൽ, നിക്ഷിപ്തമായിട്ടുള്ള ഏതൊരു അധികാരവും ഏതെങ്കിലും പഞ്ചായത്തുപ്രദേശത്ത് ഏതെങ്കിലും പഞ്ചായത്തിനെ സംബന്ധിച്ചോ ഏതെങ്കിലും തരത്തിൽപ്പെട്ട പഞ്ചായത്തുകളേയും അല്ലെങ്കിൽ സകല പഞ്ചായത്തുകളെയും സംബന്ധിച്ചോ വിനിയോഗിക്കുന്നതിന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഗസറ്റ് വിജ്ഞാപനം മൂലം അധികാരപ്പെടുത്താവുന്നതും അതേ രീതിയിൽ ആ അധികാരപ്പെടുത്തൽ പിൻവലിക്കാവുന്നതുമാണ്. 

(2) സർക്കാരിന് ഓരോ ജില്ലയിലെയും ഏതെങ്കിലും പഞ്ചായത്തു സംബന്ധിച്ചോ, ഏതെങ്കിലും തരത്തിൽപ്പെട്ട പഞ്ചായത്തുകളെ സംബന്ധിച്ചോ, അഥവാ സകല പഞ്ചായത്തുകളെയും സംബന്ധിച്ചോ ഈ ആക്റ്റൂമൂലമോ അതിൻകീഴിലുണ്ടാക്കപ്പെട്ട ചട്ടങ്ങൾ പ്രകാരമോ നിക്ഷിപ്തമായ ഏതൊരു അധികാരവും വിനിയോഗിക്കുവാൻ അവരിൽ വിജ്ഞാപനംമൂലം ഏതെങ്കിലും ഉദ്യോഗസ്ഥനേയോ അധികാരപ്പെടുത്താവുന്നതും, അതേ രീതിയിൽ ആ അധികാരപ്പെടുത്തൽ പിൻവലി ക്കാവുന്നതുമാണ്.

(3) (1)-ആം ഉപവകുപ്പോ (2)-ആം ഉപവകുപ്പോ പ്രകാരം ഏൽപ്പിച്ചു കൊടുത്ത ഏതെങ്കിലും അധികാരം വിനിയോഗിക്കുന്നത് വിജ്ഞാപനത്തിൽ നിർണ്ണയിച്ചേക്കാവുന്നതായ നിയന്ത്രണങ്ങൾക്കും ഉപാധികൾക്കും വിധേയമായിരിക്കേണ്ടതാണ്. അപ്രകാരം അധികാരപ്പെടുത്തപ്പെട്ട ഏതൊരാളുടെയും പ്രവൃത്തികളേയോ നടപടികളേയോ നിയന്ത്രിക്കുവാനും പുനഃപരിശോധന ചെയ്യുവാനും കൂടി സർക്കാരിന് അധികാരമുണ്ടായിരിക്കുന്നതാണ്.