Skip to main content

അദ്ധ്യായം - IX : തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പ്

49. നാമനിർദ്ദേശം മുതലായവയ്ക്കുവേണ്ടിയുള്ള തീയതികൾ നിശ്ചയിക്കൽ

ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ ഒരംഗത്തേയോ അംഗങ്ങളേയോ തിരഞ്ഞെടുക്കുന്നതിന് നിയോജകമണ്ഡലങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചാലുടനെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, ഗസറ്റ് വിജ്...

50. തിരഞ്ഞെടുപ്പിന്റെ പൊതു നോട്ടീസ്

49-ആം വകുപ്പിൻ കീഴിൽ വിജ്ഞാപനം പുറപ്പെടുവിച്ചാൽ, വരണാധികാരി നിർദ്ദിഷ്ട തിരഞ്ഞെടുപ്പിന്റെ പൊതുനോട്ടീസ്, അങ്ങനെയുള്ള തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. കൊണ്ടും നാമനിർദ്ദേശപ്ര...

51. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം

ഏതെങ്കിലും ആൾ ഭരണ ഘടനയിലേയും ഈ ആക്റ്റിലേയും വ്യവസ്ഥകൾക്കുകീഴിൽ ഒരു സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടുവാൻ യോഗ്യനാണെങ്കിൽ അയാളെ ആ സ്ഥാനം നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയായി നാമനിർ...

52. നാമനിർദ്ദേശപ്രതിക സമർപ്പിക്കലും സാധുവായ നാമനിർദ്ദേശത്തിനുവേണ്ട സംഗതികളും

(1) 49-ാം വകുപ്പ് (എ) ഖണ്ഡത്തിൻകീഴിൽ നിശ്ചയിക്കപ്പെടുന്ന തീയതിയിലോ അതിനുമുൻപോ ഓരോ സ്ഥാനാർത്ഥിയും നേരിട്ടോ തന്റെ നിർദ്ദേശകൻ വഴിയോ 50-ആം വകുപ്പിൻ കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള നോട്ടീസിൽ ഇതിലേക്ക് നിർദ...

53. നിക്ഷേപങ്ങൾ

(1) ഒരു സ്ഥാനാർത്ഥി, നിർണ്ണയിക്കപ്പെട്ടിട്ടുള്ള അങ്ങനെയുള്ള തുക വിവിധ തലങ്ങളിലുള്ള പഞ്ചായത്തുകൾക്ക് വ്യത്യസ്ത നിരക്കുകൾ നിർദ്ദേശിക്കാവുന്നതാണ് കെട്ടിവയ്ക്കുകയോ കെട്ടിവയ്ക്ക്പിക്കുകയോ ചെയ്യാത്തിടത്ത...

54. നാമനിർദ്ദേശങ്ങളെക്കുറിച്ചുള്ള നോട്ടീസും അവയുടെ സൂക്ഷമ പരിശോധനയ്ക്കുള്ള സമയവും സ്ഥലവും

52-ആം വകുപ്പ് (1)-ാം ഉപവകുപ്പിൻകീഴിൽ നാമനിർദ്ദേശപ്രതിക സ്വീകരിച്ചാൽ, വരണാധികാരി, അത് സമർപ്പിക്കുന്ന ആളെയോ ആളുകളേയോ നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കു നിശ്ചയിച്ചിട്ടുള്ള തീയതിയും സമയവും സ്ഥലവും...

55. നാമനിർദ്ദേശപ്രതികകളുടെ സൂക്ഷ്മ പരിശോധന

(1) 49-ാം വകുപ്പിൻകീഴിൽ നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കു നിശ്ചയിച്ചിട്ടുള്ള തീയതിയിൽ സ്ഥാനാർത്ഥികൾക്കും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർക്കും ഓരോ സ്ഥാനാർത്ഥിയുടേയും ഒരു നിർദ്ദേശകനും ഓരോ സ്ഥാനാ...

56. സ്ഥാനാർത്ഥിത്വം പിൻവലിക്കൽ

(1) ഏതെങ്കിലും സ്ഥാനാർത്ഥിക്ക് തന്റെ സ്ഥാനാർത്ഥിത്വം രേഖാമൂലമുള്ള നോട്ടീസ് വഴി പിൻവലിക്കാവുന്നതും ആ നോട്ടീസിൽ നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതും, അത് അയാൾ ഒപ്പിടുകയും ...

57. മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തൽ

(1) 56- ആം വകുപ്പ് (1)-ആം ഉപവകുപ്പിൻ കീഴിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാവുന്ന കാലാവധി കഴിഞ്ഞാലുടൻ, വരണാധികാരി, മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ഒരു ലിസ്റ്റ് നിർണ്ണയിക്കപ്പെടുന്ന ഫാറത്തിലും രീതിയിലും തയ്യ...

58. തിരഞ്ഞെടുപ്പ് ഏജന്റുമാർ

ഒരു തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിക്ക് താനല്ലാത്ത മറ്റൊരാളെ തന്റെ തെരഞ്ഞെടുപ്പ് ഏജന്റായി നിർണ്ണയിക്കപ്പെട്ട രീതിയിൽ നിയമിക്കാവുന്നതും, അങ്ങനെയുള്ള ഏതെങ്കിലും നിയമനം നടത്തുമ്പോൾ, വരണാധികാരിക്ക് നിർ...

59. തിരഞ്ഞെടുപ്പ് ഏജന്റായിരിക്കുന്നതിനുള്ള അയോഗ്യത

ഈ ആക്റ്റിൻ കീഴിൽ ഒരു പഞ്ചായത്ത് അംഗമായിരിക്കുന്നതിന് തൽസമയം അയോഗ്യനായിരിക്കുന്ന ഏതെങ്കിലും ആൾ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഒരു തിരഞ്ഞെടുപ്പ് ഏജന്റായിരിക്കുന്നതിന് അയോഗ്യനായിരിക്കുന്നതാണ്.

60. തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനം പിൻവലിക്കലോ മരണമോ

(1) ഒരു തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനത്തിന്റെ ഏതു പിൻവലിക്കലിലും സ്ഥാനാർത്ഥി ഒപ്പു വയ്ക്കക്കേണ്ടതും വരണാധികാരിയുടെ പക്കൽ അത് ഏല്പിക്കുന്ന തീയതി മുതൽ അത് പ്രാബല്യത്തിൽ വരുന്നതുമാണ്. (2) അങ്ങനെയുള്...

61. തിരഞ്ഞെടുപ്പ് ഏജന്റുമാരുടെ ചുമതലകൾ

ഒരു തിരഞ്ഞെടുപ്പ് ഏജന്റിന് തിരഞ്ഞെടുപ്പ് സംബന്ധിച്ച്, ഈ ആക്ടിനാലോ ആക്റ്റിൻ കീഴിലോ തിരഞ്ഞെടുപ്പ് ഏജന്റ് നിർവ്വഹിക്കേണ്ടതായി അധികാരപ്പെടുത്തിയിട്ടുള്ള ചുമതലകൾ നിർവ്വഹിക്കാവുന്നതാണ്.

62. പോളിംഗ് ഏജന്റുമാരുടെ നിയമനം

മൽസരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ 45-ആം വകുപ്പിൻകീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഓരോ പോളിംഗ് സ്റ്റേഷനിലും അങ്ങനെയുള്ള സ്ഥാനാർത്ഥിയുടെ പോളിംഗ് ഏജന്റുമാരായി പ്രവർത്തിക്കുന്നത...

63. വോട്ടെണ്ണൽ ഏജന്റുമാരുടെ നിയമനം

മൽസരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ, വോട്ടെണ്ണലിന്, തന്റെ വോട്ടെണ്ണൽ ഏജന്റോ വോട്ടെണ്ണൽ ഏജന്റുമാരോ ആയി സന്നിഹിതരാകുന്നതിന്, ഒന്നോ അതിലധികമോ, എന്നാൽ നിർണ്ണയിക്കപ്പെടുന്ന എ...

64. ഒരു പോളിംഗ് ഏജന്റിന്റെയോ വോട്ടെണ്ണൽ ഏജന്റിന്റെയോ നിയമനം പിൻവലിക്കലോ മരണമോ

(1) പോളിംഗ് ഏജന്റിന്റെ ഏത് പിൻവലിക്കലും സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ ഒപ്പു വയ്ക്കേണ്ടതും, നിർണ്ണയിക്കപ്പെടുന്ന ഉദ്യോഗ്സ്ഥന്റെ പക്കൽ അത് ഏൽപ്പിക്കുന്ന തീയതി മുതൽ അത് പ്രാബല്യത്തിൽ വരുന...

65. പോളിംഗ് ഏജന്റുമാരുടേയും വോട്ടെണ്ണൽ ഏജന്റുമാരുടേയും ചുമതലകൾ

(1) പോളിംഗ് ഏജന്റിന് വോട്ടെടുപ്പ് സംബന്ധിച്ച് ഈ ആക്റ്റിനാലോ ആക്റ്റിൻകീഴിലോ പോളിംഗ് ഏജന്റ് നിർവ്വഹിക്കേണ്ടതായി അധികാരപ്പെടുത്തിയിട്ടുള്ള ചുമതലകൾ നിർവ്വഹിക്കാവുന്നതാണ്. (2) വോട്ടെണ്ണൽ ഏജന്റിന് വോട്ട...

66. മത്സരിക്കുന്ന സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ പോളിങ്ങ് സ്റ്റേഷനുകളിൽ ഹാജരാകലും പോളിങ്ങ് ഏജന്റിന്റെയോ വോട്ടെണ്ണൽ ഏജന്റിന്റെയോ ചുമതലകൾ നിർവ്വഹിക്കലും

(1) വോട്ടെടുപ്പ് നടക്കുന്ന ഏതൊരു തിരഞ്ഞെടുപ്പിലും അങ്ങനെയുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിക്കും അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനും വോട്ടെടുപ്പ് നടത്തുന്നതിന് 45-ആം വകുപ്പിൻ കീഴിൽ ഏർപ്പ...

67. പോളിംഗ് ഏജന്റുമാരോ വോട്ടെണ്ണൽ ഏജന്റുമാരോ ഹാജരാകാതിരിക്കൽ

ഏതെങ്കിലും പ്രവൃത്തിയോ കാര്യമോ വോട്ടെടുപ്പ് ഏജന്റുമാരുടെയോ വോട്ടെണ്ണൽ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ ചെയ്യാൻ ഈ ആക്റ്റിനാലോ അതിൻകീഴിലോ ആവശ്യപ്പെടുകയോ അധികാരപ്പെടുത്തുകയോ ചെയ്യുന്നിടത്ത്, അതിനുവേണ്ട...

68. വോട്ടെടുപ്പിന് മുൻപ് സ്ഥാനാർത്ഥിയുടെ മരണം

55-ാം വകുപ്പിൻകീഴിലെ സൂക്ഷ്മ പരിശോധനയിൽ നാമനിർദ്ദേശം സാധുവാണെന്ന് കാണപ്പെടുകയും 56-30 വകുപ്പിൻകീഴിൽ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചിട്ടില്ലാതിരിക്കുകയും ചെയ്യുന്ന ഒരു സ്ഥാനാർത്ഥി മരിക്കുകയും, അയാളു...

69. മൽസരമുള്ളവയും മൽസരമില്ലാത്തവയുമായ തിരഞ്ഞെടുപ്പുകളിലെ നടപടി ക്രമം

(1) ഒരു നിയോജകമണ്ഡലത്തിലേക്ക് മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം ഒന്നിലധികമാണെങ്കിൽ ഒരു വോട്ടെടുപ്പ് നടത്തേണ്ടതാകുന്നു. (2) ഒരു നിയോജകമണ്ഡലത്തിന് ഒരു സ്ഥാനാർത്ഥി മാത്രമാണെങ്കിൽ അദ്ദേഹം തിരഞ്ഞെടുക...

70. വോട്ടെടുപ്പിന് സമയം നിശ്ചയിക്കൽ

AC2[(1)] വോട്ടെടുപ്പ് നടത്തുന്നത് ഏതൊക്കെ മണിക്കുറുകളിൽ ആയിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷൻ നിശ്ചയിക്കേണ്ടതും, അപ്രകാരം നിശ്ചയിച്ച മണിക്കുറുകൾ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ പ്രസിദ്ധപ്പെടുത്...

71. അടിയന്തിര പരിതഃസ്ഥിതികളിൽ വോട്ടെടുപ്പ് മാറ്റിവയ്ക്കൽ

(1) ഒരു തിരഞ്ഞെടുപ്പിൽ 45-ആം വകുപ്പിൻ കീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിലെ നടപടികൾ ഏതെങ്കിലും ലഹളയാലോ പരസ്യമായ അക്രമത്താലോ, തടസ്സപ്പെടുകയോ ചെയ്യുന്നുവെങ്കിലോ, അല്ലെങ്കിൽ ഒരു ...

72. ബാലറ്റ് പെട്ടികൾ നശിപ്പിക്കൽ മുതലായവ ഉണ്ടായാൽ പുതിയ വോട്ടെടുപ്പ്

(1) ഏതെങ്കിലും തിരഞ്ഞെടുപ്പിൽ,- (എ) ഒരു പോളിംഗ് സ്റ്റേഷനിലോ വോട്ടെടുപ്പിനു നിജപ്പെടുത്തിയിട്ടുള്ള ഒരു സ്ഥലത്തോ ഉപയോഗിക്കപ്പെടുന്നു, ഏതെങ്കിലും ബാലറ്റ് പെട്ടി പ്രിസൈഡിംഗ് ആഫീസറുടേയോ വരണാധികാരിയുടേയ...

73. ബുത്ത് പിടിച്ചെടുക്കുന്നതു കാരണത്താൽ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയോ വോട്ടെടുപ്പ് നീട്ടിവയ്ക്കുകയോ ചെയ്യൽ

(1) ഒരു തിരഞ്ഞെടുപ്പിൽ,- (എ) ഒരു പോളിങ്ങ് സ്റ്റേഷനിലോ വോട്ടെടുപ്പിനുവേണ്ടി നിജപ്പെടുത്തിയിരിക്കുന്ന ഒരു സ്ഥലത്തോ (ഇതിനുശേഷം ഈ വകുപ്പിൽ ഒരു സ്ഥലമായിട്ടാണ് പരാമർശിക്കപ്പെടുക) ആ പോളിംഗ് സ്റ്റേഷനിലെയോ...

74. തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യുന്ന രീതി

വോട്ടെടുപ്പു നടത്തുന്ന ഏതൊരു തിരഞ്ഞെടുപ്പിലും വോട്ടുകൾ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ ബാലറ്റുവഴി നല്കപ്പെടേണ്ടതും യാതൊരു വോട്ടും പ്രതിപുരുഷൻ വഴി സ്വീകരിക്കാൻ പാടില്ലാത്തതും ആകുന്നു.

AC2[74എ. ചില വിഭാഗങ്ങളിലുള്ള ആളുകൾക്ക് തപാൽ വഴി വോട്ട് ചെയ്യുന്നതിനുള്ള പ്രത്യേക വ്യവസ്ഥ

(1) 74-ാം വകുപ്പിലെ വ്യവസ്ഥകളുടെ സാമാന്യതയ്ക്ക് ഭംഗംവരാതെ, താഴെപ്പറയുന്ന വിഭാഗങ്ങളിലുള്ള സമ്മതിദായകർക്ക്, നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം, തപാൽ വഴി വോട്ടു ചെയ്യുന്നതിനുള്ള അവസരമുണ്ടായിരിക്കുന്നതാണ്,...

M2,AC2[[74ബി]. തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് യന്ത്രം ഉപയോഗിക്കൽ

ഈ ആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഓരോ പ്രദേശങ്ങളിലെയും സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കുന്ന ഏതൊരു തെരഞ്ഞെടുപ്...

75. സമ്മതിദായകരുടെ ആൾമാറാട്ടം തടയുന്നതിനുള്ള പ്രത്യേക നടപടിക്രമം

സമ്മതിദായകരുടെ ആൾമാറാട്ടം തടയുന്നതിനായി ഈ ആക്റ്റിന്റെ കീഴിൽ ചട്ടങ്ങൾമൂലം താഴെപ്പറയുന്നവയ്ക്ക് വ്യവസ്ഥ ചെയ്യാവുന്നതാണ്- (എ) ഒരു പോളിങ്ങ് സ്റ്റേഷനിൽ വോട്ടുചെയ്യുന്നതിനു വേണ്ടി ബാലറ്റ് പേപ്പറിനോ ബാലറ...

76. വോട്ടുചെയ്യാനുള്ള അവകാശം

(1) ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ പട്ടികയിൽ തൽസമയം പേരു ചേർക്കപ്പെട്ടിട്ടില്ലാത്ത യാതൊരാൾക്കും ആ നിയോജകമണ്ഡലത്തിൽ വോട്ടുചെയ്യാൻ അവകാശം ഉണ്ടായിരിക്കുന്നതല്ലാത്തതും, ഈ ആക്റ്റിൽ പ്രത്യക്ഷമായി വ്യ...

77. വോട്ടെണ്ണൽ

വോട്ടെടുപ്പു നടത്തുന്ന ഏതൊരു തിരഞ്ഞെടുപ്പിലും വോട്ടുകൾ വരണാധികാരിയാലോ അയാളുടെ മേൽനോട്ടത്തിനും നിർദ്ദേശത്തിനും കീഴിലോ എണ്ണപ്പെടേണ്ടതും മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിക്കും അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റി...

78. എണ്ണൽ സമയത്ത് ബാലറ്റ് പേപ്പറുകളുടെ നാശം, നഷ്ടം മുതലായവ

(1) വോട്ടെണ്ണൽ പൂർത്തിയാകുന്നതിനു മുൻപ് ഏതെങ്കിലും സമയത്ത് ഒരു പോളിങ്ങ് സ്റ്റേഷനിലോ, വോട്ടെടുപ്പിന് നിജപ്പെടുത്തിയിട്ടുള്ള ഒരു സ്ഥലത്തോ ഉപയോഗിക്കപ്പെടുന്ന ഏതെങ്കിലും ബാലറ്റ് പേപ്പറുകൾ വരണാധികാരിയുട...

79. വോട്ടുകളുടെ തുല്യത

വോട്ടെണ്ണൽ പൂർത്തിയാക്കിയതിനു ശേഷം ഏതെങ്കിലും സ്ഥാനാർത്ഥികൾ തമ്മിൽ വോട്ടുകളുടെ തുല്യത ഉള്ളതായി കാണപ്പെടുകയും, ഒരൊറ്റ വോട്ടു കൂട്ടിയാൽ ആ സ്ഥാനാർത്ഥികളിൽ ആരെയെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപ...

80. ഫലപ്രഖ്യാപനം

വോട്ടെണ്ണൽ പൂർത്തിയായിക്കഴിയുമ്പോൾ വരണാധികാരി, സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷന്റെ വിപരീതമായ ഏതെങ്കിലും നിർദ്ദേശത്തിന്റെ അഭാവത്തിൽ, ഉടനടി തിരഞ്ഞെടുപ്പ് ഫലം ഈ ആക്റ്റോ അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങ...

81. ഫലം റിപ്പോർട്ടു ചെയ്യൽ

ഒരു തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചതിനുശേഷം കഴിയുന്നതും വേഗത്തിൽ, വരണാധികാരി, ഫലം ബന്ധപ്പെട്ട പഞ്ചായത്തിനും സംസ്ഥാന തെരഞ്ഞെടുപ്പ കമ്മീഷനും, സർക്കാരിനും റിപ്പോർട്ടു ചെയ്യേണ്ടതും സംസ്ഥാന തിരഞ്ഞെടു...

82. സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ട തീയതി

ഈ ആക്റ്റിലെ ആവശ്യങ്ങൾക്ക് ഒരു സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെടുന്ന തീയതി 69-ആം വകുപ്പിലേയോ 80-ാം വകുപ്പിലേയോ വ്യവസ്ഥകൾക്കു കീഴിൽ ഒരു പഞ്ചായത്തിലേക്ക് ആ സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ...

83. പഞ്ചായത്തിലേക്ക് ഉള്ള പൊതു തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കൽ

ഒരു പഞ്ചായത്ത് രൂപീകരിക്കുന്നതിനോ, പുനർ രൂപീകരിക്കുന്നതിനോ വേണ്ടി ഒരു പൊതു തിരഞ്ഞെടുപ്പ് നടത്തുന്നിടത്ത് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ 49-ആം വകുപ്പ് (ഡി) ഖണ്ഡത്തിൻ കീഴിൽ ആദ്യം നിജപ്പെടുത്തിയ തീയതിയ...

A2[83എ. അംഗത്വം ഇല്ലാതാക്കൽ

(1) യാതൊരാളും പഞ്ചായത്തിന്റെ ഒന്നിലധികം തലത്തിൽ അംഗമായിരിക്കുവാൻ പാടില്ലാത്തതും, പഞ്ചായത്തിന്റെ ഒന്നിലധികം തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ പതിനഞ്ചു ദി...

84. ആകസ്മിക ഒഴിവുകൾ നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പുകൾ

(1) അനുച്ഛേദം 243 ഇ-യിൽ പറഞ്ഞിട്ടുള്ള അതിന്റെ കാലാവധി കഴിയുംമുമ്പ് ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് പിരിച്ചു വിടുകയോ അല്ലെങ്കിൽ ഒരു പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരു അംഗത്തിന്റെ സ്ഥാന...

85. തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കും അവയുടെ പരമാവധിയും

(1) ഒരു തിരഞ്ഞെടുപ്പിലെ ഏതൊരു സ്ഥാനാർത്ഥിയും താൻ നാമനിർദ്ദേശം ചെയ്യപ്പെട്ട തീയതിക്കും, തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ തീരഞ്ഞെടുപ്പ് സംബന്ധമായി ത...

86.M1[സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്] കണക്ക് സമർപ്പിക്കൽ

ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏതൊരു സ്ഥാനാർത്ഥിയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ മുപ്പതു ദിവസത്തിനുള്ളിൽ തന്റെ തിരഞ്ഞെടുപ്പ് ചെലവുകളുടെ ഒരു കണക്ക് ബന്ധപ്പെട്ട രേ...