Skip to main content
[vorkady.com]

54. നാമനിർദ്ദേശങ്ങളെക്കുറിച്ചുള്ള നോട്ടീസും അവയുടെ സൂക്ഷമ പരിശോധനയ്ക്കുള്ള സമയവും സ്ഥലവും

52-ആം വകുപ്പ് (1)-ാം ഉപവകുപ്പിൻകീഴിൽ നാമനിർദ്ദേശപ്രതിക സ്വീകരിച്ചാൽ, വരണാധികാരി, അത് സമർപ്പിക്കുന്ന ആളെയോ ആളുകളേയോ നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കു നിശ്ചയിച്ചിട്ടുള്ള തീയതിയും സമയവും സ്ഥലവും അറിയിക്കേണ്ടതും,നാമനിർദ്ദേശപ്രതികയിൽ, അതിന്റെ ക്രമനമ്പർ ചേർക്കേണ്ടതും, നാമനിർദ്ദേശപ്രതികയിൽ, അത് തനിക്കു സമർപ്പിച്ച തീയതിയും സമയവും പ്രസ്താവിക്കുന്ന ഒരു സർട്ടിഫിക്കറ്റ് ചേർത്ത് ഒപ്പു വയ്ക്കക്കേണ്ടതും, അതിനുശേഷം ആകുന്നത്ര വേഗത്തിൽ, നാമനിർദ്ദേശത്തെക്കുറിച്ച് അതിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥി, നിർദ്ദേശകൻ എന്നീ രണ്ടുപേരുടേയും നാമനിർദ്ദേശപ്രതികയിലെ വിവരണങ്ങൾ അടങ്ങിയ ഒരു നോട്ടീസ് തന്റെ ഓഫീസിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു സ്ഥലത്ത് പതിക്കേണ്ടതുമാണ്.