Skip to main content
[vorkady.com]

114. അപ്പീലിലെ നടപടിക്രമം

(1) ഈ ആക്റ്റിലേയും അതിൻ കീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങൾ ഏതെങ്കിലുമുണ്ടെങ്കിൽ അതിലേയും വ്യവസ്ഥകൾക്ക് വിധേയമായി ജില്ലാകോടതിക്കോ ഹൈക്കോടതിക്കോ 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ആം കേന്ദ്ര ആക്റ്റ്) യിൽ അപ്പീൽ കേൾക്കുവാൻ പ്രതിപാദിച്ചിരിക്കുന്ന നടപടിക്രമങ്ങൾക്കനുസൃതമായി അപ്പീൽ തീർപ്പാക്കാവുന്നതും അപ്പീലിൻമേലുള്ള കോടതിയുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്:

എന്നാൽ ഇത്തരം അപ്പീലുകളിൻമേൽ അപ്പീൽ ഫയൽ ചെയ്തതു കഴിയുന്നത്ര ആറുമാസത്തിനകം തീർപ്പാക്കേണ്ടതാണ്.

(2) ഒരു അപ്പീൽ തീർപ്പാക്കിയാൽ ഉടൻ തീർപ്പിന്റെ സാരാംശം അപ്പീൽ കോടതി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനേയും ബന്ധപ്പെട്ട പഞ്ചായത്തിന്റെ പ്രസിഡന്റിനേയും അറിയിക്കുകയും അതിനുശേഷം ആകുന്നത്ര വേഗത്തിൽ ആ തീർപ്പിന്റെ ഒരു പ്രമാണീകൃത പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അയച്ചുകൊടുക്കേണ്ടതും അത് കിട്ടുന്നതിൻമേൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ -

(എ) അതിന്റെ പകർപ്പുകൾ, 106-ആം വകുപ്പിൻ കീഴിൽ കോടതി ഉത്തരവിന്റെ പകർപ്പുകൾ അയ്ച്ച അധികാരികൾക്ക് അയക്കേണ്ടതും;

(ബി) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ഉചിതമെന്നു കരുതാവുന്ന രീതിയിൽ തീർപ്പാക്കൽ പ്രസിദ്ധപ്പെടുത്തിക്കേണ്ടതും, ആകുന്നു.