Skip to main content
[vorkady.com]

E1[219ബി. ചവറും ഖരമാലിന്യങ്ങളും ശേഖരിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്നതിന് ഉടമസ്ഥർക്കുംതാമസക്കാർക്കും ഉള്ള കർത്തവ്യം

(1) എല്ലാ പരിസരങ്ങളുടേയുംഉടമസ്ഥർ,സെക്രട്ടറി നിർദ്ദേശിക്കുന്ന വലിപ്പത്തിലുള്ള ഒരു സംഭരണി, അങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നും ഉണ്ടാകുന്ന ഗാർഹിക ചവറുകളും വ്യാവസായിക അവശിഷ്ടങ്ങളും സ്ഥാപനങ്ങളിൽ നിന്നുള്ള ചവറുകളും, പൊടി, ചാരം, എച്ചിൽ, ജീർണ്ണാവശിഷ്ടം മുതലായവയും ശേഖരിക്കുന്നതിനായി, ഏർപ്പാടാക്കുവാൻ ബാദ്ധ്യസ്ഥരാണ്.

(2) അങ്ങനെയുള്ള സംഭരണികൾ എല്ലാ സമയത്തും ശരിയായ നിലയിൽ വയ്ക്കക്കേണ്ടതും, സെക്രട്ടറി അതതുസമയം രേഖാമൂലമുള്ള നോട്ടീസിനാൽ നിർദ്ദേശിക്കുന്നത്രയും എണ്ണം അങ്ങനെയുള്ള സ്ഥലത്ത് ഏർപ്പാടാക്കേണ്ടതുമാണ്. 

(3) ഗ്രാമപഞ്ചായത്ത് നിയോഗിക്കുന്ന ജീവനക്കാർക്കും കരാറുകാർക്കും വർജ്യവസ്തുക്കൾ ശേഖരിക്കുന്നതിനും കൈയൊഴിക്കുന്നതിനും സഹായകമായ വിധം ആ വസ്തുക്കൾ വേർതിരിച്ച് വയ്ക്കുന്നതിലേക്ക് പൊതു നോട്ടീസ് മുഖാന്തിരം ഏതൊരു വസ്തുവിന്റെ ഉടമസ്ഥനോടോ, കൈവശക്കാരനോടോ സെക്രട്ടറിക്ക് ആവശ്യപ്പെടാവുന്നതാണ്.

(4) എല്ലാ പരിസരങ്ങളുടേയും ഉടമസ്ഥരും താമസക്കാരും, എല്ലാ ഗാർഹിക ചവറുകളും, വ്യാവസായിക അവശിഷ്ടങ്ങളും, സ്ഥാപനങ്ങളിൽ നിന്നുള്ള ചവറുകളും, പൊടി, ചാരം, എച്ചിലുകൾ, ചവറുകൾ എന്നിവ അവരവരുടെ സ്ഥലങ്ങളിൽ നിന്നും ശേഖരിക്കേണ്ടതും അവ സെക്രട്ടറി അതതുസമയം പൊതു നോട്ടീസിനാൽ നിർദ്ദേശിക്കുന്ന സമയത്ത് പൊതുസംഭരണികളിലോ, ഡിപ്പോയിലോ അഥവാ ചവറുകൾ താൽക്കാലികമായി നിക്ഷേപിക്കുന്നതിന് ഏർപ്പാടാക്കിയിട്ടുള്ള സ്ഥലത്തോ നിക്ഷേപിക്കുകയോ അഥവാ ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തിനായി ഏർപ്പെടുത്തിയിട്ടുള്ളതോ തിരിച്ചറിഞ്ഞിട്ടുള്ളതോ ആയ ആളുകൾക്ക് കൈമാറുകയോ ചെയ്യുവാൻ ബാദ്ധ്യസ്ഥരാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999മുതൽ പ്രാബല്യത്തില്‍ വന്നു.