E1[170. പഞ്ചായത്തുകൾ റോഡുകൾ ശരിയായി സംരക്ഷിക്കണമെന്ന്
(1) പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള റോഡുകളുടെ സംരക്ഷണവും അതിൽ അതിക്രമിച്ചു കടക്കുന്നത് തടയുന്നതും പഞ്ചായത്തിന്റെ ചുമതലയാണ്.
(2) ഗ്രാമപഞ്ചായത്ത് അതിന്റെ ഭൂപ്രദേശത്തുള്ള എല്ലാ പൊതു റോഡുകളും പ്രധാന പൊതുവഴികളും, ചപ്പ ചവറുകളും മലിനജലവും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും ഇല്ലാതെ സൂക്ഷിക്കുകയും അങ്ങനെയുള്ള റോഡുകളിലും പൊതുവഴികളിലും അതിക്രമിച്ചു കടക്കുന്നതിൽ നിന്ന് അവയെ സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്.
(3) ഗ്രാമ പഞ്ചായത്തിന് പൊതുറോഡുകളും പ്രധാന പൊതുവഴികളും ഓടകളും വൃത്തിയാക്കുമ്പോൾ അത് ശേഖരിക്കുന്ന ചപ്പു ചവറുകളും മലിനജലവും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും യുക്തമെന്നു തോന്നുന്ന രീതിയിൽ കൈയ്യൊഴിക്കാവുന്നതാണ്.]
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
No Comments