Skip to main content
[vorkady.com]

120. അഴിമതി പ്രവൃത്തികൾ

ഈ ആക്റ്റിന്റെ ആവശ്യങ്ങൾക്ക് താഴെ പറയുന്നവ അഴിമതി പ്രവൃത്തികളായി കരുതേണ്ടതാണ്:-

(1) 'കൈക്കൂലി കൊടുക്കലോ വാങ്ങലോ' അതായത്, -

(എ) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ ഏതെങ്കിലും ആൾക്ക്, അയാൾ ആരായിരുന്നാലും, -

(എ) ഒരു തിരഞ്ഞെടുപ്പിൽ, ഒരാളെ സ്ഥാനാർത്ഥിയായി നിൽക്കാനോ സ്ഥാനാർത്ഥിത്വം
നിൽക്കാതിരിക്കാനോ പിൻവലിക്കാനോ പിൻവലിക്കാതിരിക്കാനോ അല്ലെങ്കിൽ

(ബി) ഒരു തിരഞ്ഞെടുപ്പിൽ ഒരു സമ്മതിദായകനെ വോട്ടു ചെയ്യാനോ വോട്ടു ചെയ്യുന്നതിൽ നിന്നും ഒഴിഞ്ഞുനിൽക്കാനോ, നേരിട്ടോ നേരിട്ടല്ലാതെയോ പ്രേരിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടിയോ അല്ലെങ്കിൽ

(i) അങ്ങനെ നിന്നതിനോ നിൽക്കാതിരുന്നതിനോ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചതിനോ പിൻവലിക്കാതിരുന്നതിനോ, ഒരാൾക്ക്, അല്ലെങ്കിൽ;

(ii) വോട്ട് ചെയ്തതിനോ വോട്ട് ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞുനിന്നതിനോ ഒരു സമ്മതിദായകന്,

പ്രതിഫലമെന്ന നിലയിലോ നൽകുന്ന ദാനം അല്ലെങ്കിൽ പ്രതിഫല വാഗ്ദാനം (ആഫർ) അല്ലെങ്കിൽ വാഗ്ദാനം.

(ബി) ഏതെങ്കിലും പാരിതോഷികം, അത് ഒരു പ്രേരകമായിട്ടോ പ്രതിഫലമായിട്ടോ ആയിരുന്നാലും.

(എ) സ്ഥാനാർത്ഥിയായി നിൽക്കുകയോ നിൽക്കാതിരിക്കുകയോ സ്ഥാനാർത്ഥിത്വം പിൻവലിക്കുകയോ പിൻവലിക്കാതിരിക്കുകയോ ചെയ്യാൻ ഒരാളെ, അല്ലെങ്കിൽ

(ബി) വോട്ട് ചെയ്യുകയോ അതിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയോ ചെയ്യുന്നതിനോ വോട്ട് ചെയ്യാനോ വോട്ട് ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനോ, ഏതെങ്കിലും സമ്മതിദായകനേയോ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കാനോ പിൻവലിക്കാതിരിക്കുന്നതിനോ ഏതെങ്കിലും സ്ഥാനാർത്ഥിയേയോ പ്രേരിപ്പിക്കുകയോ പ്രേരിപ്പിക്കാൻ ശ്രമിക്കുകയോ, ചെയ്യുന്നതിനോ തനിക്കു വേണ്ടിയോ മറ്റേതെങ്കിലും ആൾക്ക് വേണ്ടിയോ, ഏതെങ്കിലും ആളോ, അയാൾ ആരായിരുന്നാലും, സ്വീകരിക്കുകയോ സ്വീകരിക്കാൻ കരാർ ചെയ്യുകയോ ചെയ്യുന്നത്.

വിശദീകരണം - ഈ ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്ക്,

'പാരിതോഷികം' എന്ന പദം ധനപരമായ പാരിതോഷികങ്ങൾക്കോ പണമായി മതിക്കാവുന്ന പാരിതോഷികങ്ങൾക്കോ ആയി പരിമിതപ്പെടുത്തിയിട്ടുള്ളതല്ലാത്തതും അതിൽ എല്ലാ രൂപത്തിലുമുള്ള സൽക്കാരവും പ്രതിഫലത്തിനുള്ള എല്ലാ രൂപത്തിലുമുള്ള സൽക്കാരവും പ്രതിഫലത്തിനുള്ള എല്ലാ രൂപത്തിലുമുള്ള നിയോജനങ്ങളും ഉൾപ്പെടുന്നതും, എന്നാൽ അതിൽ ഏതെങ്കിലും തിരഞ്ഞെടുപ്പിലോ തിരഞ്ഞെടുപ്പിനായോ ഉത്തമവിശ്വാസത്തോടെ വഹിച്ചിട്ടുള്ളതും 85-ആം വകുപ്പിൽ പരാമർശിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കിൽ മുറപ്രകാരം ചേർത്തിട്ടുള്ളതുമായ ഏതെങ്കിലും ചെലവുകൾ നൽകുന്നത് ഉൾപ്പെടുന്നതല്ലാത്തതുമാണ്.

(2) 'അനുചിതമായ സ്വാധീനം', അതായത്, ഏതെങ്കിലും തിരഞ്ഞെടുപ്പവകാശം സ്വതന്ത്രമായി വിനിയോഗിക്കുന്നതിൽ സ്ഥാനാർത്ഥിയുടേയോ അല്ലെങ്കിൽ അയാളുടെ ഏജന്റിന്റേയോ, അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടെ മറ്റേതെങ്കിലും ആളുടെയോ ഭാഗത്തുനിന്നുള്ള, നേരിട്ടുള്ളതോ അല്ലാത്തതോ ആയ ഏതെങ്കിലും ഇട്പെ ടൽ അല്ലെങ്കിൽ ഇടപെടാനുള്ള ശ്രമം:

എന്നാൽ -

(എ) ഈ ഖണ്ഡത്തിലെ വ്യവസ്ഥകളുടെ സാമാന്യതയ്ക്ക് ഭംഗം വരാതെ, അതിൽ പരാമർശിച്ചിട്ടുള്ളതും-

(i) ഏതെങ്കിലും സ്ഥാനാർത്ഥിയേയോ സമ്മതിദായകനേയോ അല്ലെങ്കിൽ സ്ഥാനാർത്ഥിക്കോ സമ്മതിദായകനോ താൽപ്പര്യമുള്ള ഏതെങ്കിലും ആളേയോ അയാൾക്ക് സാമൂഹ്യ ബഹിഷ്കരണവും ഏതെങ്കിലും ജാതിയിൽനിന്നോ സമുദായത്തിൽനിന്നോ ഭ്രഷ്ട് കൽപ്പിക്കലും അല്ലെങ്കിൽ പുറത്താക്കലും ഉൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള ഹാനി ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ, അല്ലെങ്കിൽ

(ii) സ്ഥാനാർത്ഥിയേയോ സമ്മതിദായകനേയോ അല്ലെങ്കിൽ അയാൾക്ക് താൽപ്പര്യമുള്ള ഏതെങ്കിലും ആളേയോ അയാൾ ദൈവീകമായ അപ്രീതിക്കോ ആധ്യാത്മികമായ നിന്ദയ്ക്കാപാത്രമാവുകയോ പാത്രമാക്കപ്പെടുകയോ ചെയ്യുമെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുകയോ പ്രേരിപ്പിക്കാൻ ശ്രമിക്കുകയോ, ചെയ്യുന്നതുമായ ഏതെങ്കിലും ആൾ ഈ ഖണ്ഡത്തിന്റെ അർത്ഥ വ്യാപ്തിക്കുള്ളിൽ അങ്ങനെയുള്ള സ്ഥാനാർത്ഥിയുടേയോ അല്ലെങ്കിൽ സമ്മതിദായകന്റേയോ തിരഞ്ഞെടുപ്പവകാശം സ്വതന്ത്രമായി വിനിയോഗിക്കുന്നതിൽ ഇടപെടുന്നതായി കരുതപ്പെടുന്നതാണ്.

(ബി) ഒരു പൊതുനയത്തിന്റെ പ്രഖ്യാപനമോ അല്ലെങ്കിൽ ഒരു പൊതുനടപടി എടുക്കാമെന്ന വാഗ്ദാനമോ അല്ലെങ്കിൽ തിരഞ്ഞെടുപ്പവകാശത്തിൽ ഇടപെടാനുള്ള ഉദ്ദേശം കൂടാതെയുള്ള നിയമപരമായ അവകാശത്തിന്റെ വെറും പ്രയോഗമോ ഇടപെടലായി ഈ ഖണ്ഡത്തിന്റെ അർത്ഥപരിധിക്കുള്ളിൽ വരുന്നതായി കരുതുന്നതല്ല.

(3) ഒരു സ്ഥാനാർത്ഥിയോ, അയാളുടെ ഏജന്റോ, അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ, ഏതെങ്കിലും ആളിന്റെ മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ കാരണമാക്കി അയാൾക്ക് വോട്ടു ചെയ്യുവാനോ വോട്ടു ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനോ അഭ്യർത്ഥിക്കുന്നത്, അല്ലെങ്കിൽ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ സാദ്ധ്യതകൾ പുരോഗമിപ്പിക്കുന്നതിനോ ഏതെങ്കിലും സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുന്നതിനോ മതപരമായ ചിഹ്നം ഉപയോഗിക്കുകയോ അതിന്റെ പേരിൽ അഭ്യർത്ഥിക്കുകയോ ദേശീയ പതാകയോ ദേശീയ പ്രതീകമോ പോലുള്ള ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കുകയോ അതിന്റെ പേരിൽ അഭ്യർത്ഥിക്കുകയോ ചെയ്യുന്നത്

എന്നാൽ, ഈ ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്ക്, ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കപ്പെട്ട ഏതെങ്കിലും ചട്ടപ്രകാരം ഒരു സ്ഥാനാർത്ഥിക്കായി നീക്കിവയ്ക്കുന്ന യാതൊരു ചിഹ്നവും മതപരമായ ചിഹ്നമോ ദേശീയ ചിഹ്നമോ ആയി കരുതുന്നതല്ല.

(4) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ, അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റേയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ, ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിന്റെ സാദ്ധ്യത പുരോഗമിപ്പിക്കുന്നതിനോ ഏതെങ്കിലും സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുന്നതിനോ വേണ്ടി, മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ കണക്കാക്കി ഭാരത പൗരൻമാരുടെ വ്യത്യസ്ത വർഗ്ഗങ്ങൾ തമ്മിൽ ശത്രുത്വപരമായ വികാരങ്ങളോ വെറുപ്പോ പുലർത്തുകയോ, പുലർത്താൻ ശ്രമിക്കുകയോ ചെയ്യുന്നത്.

(5) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ, അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റെയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ, ഏതെങ്കിലും സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ സ്വഭാവമോ പെരുമാറ്റമോ സംബന്ധിച്ചോ, ഏതെങ്കിലും സ്ഥാനാർത്ഥിയുടെ സ്ഥാനാർത്ഥിത്വമോ സ്ഥാനാർത്ഥിത്വം പിൻവലിക്കലോ സംബന്ധിച്ചോ വ്യാജമായതും, വ്യാജമാണെന്ന് താൻ വിശ്വസിക്കുകയോ സത്യമാണെന്ന് താൻ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നതുമായ ഏതെങ്കിലും വസ്തുതാ പ്രസ്താവന, ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിന്റെ സാദ്ധ്യതയ്ക്ക് ദൂഷ്യം വരുത്താൻ ന്യായമായി കണക്കാക്കപ്പെട്ടിരിക്കെ, പ്രസിദ്ധപ്പെടുത്തുന്നത്.

(6) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റിയോ സമ്മതത്തോടെ മറ്റേതെങ്കിലുമാളോ 45-30 വകുപ്പിൻ കീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പോളിംഗ് സ്റ്റേഷനിലേക്കോ പോളിംഗ് സ്റ്റേഷനിൽ നിന്നോ (സ്ഥാനാർത്ഥിതന്നെയോ, അയാളുടെ കുടുംബാംഗങ്ങളോ അയാളുടെ ഏജന്റോ അല്ലാത്ത) ഏതെങ്കിലും സമ്മതിദായകനെ സൗജന്യമായി കൊണ്ടുപോകുന്നതിനുവേണ്ടി ഏതെങ്കിലും വാഹനമോ ജലയാനമോ പണം കൊടുത്തോ അല്ലാതെയോ വാടകയ്ക്കെടുക്കുകയോ സമ്പാദിക്കുകയോ ചെയ്യുന്നത്. എന്നാൽ, ഒരു സമ്മതിദായകനോ അല്ലെങ്കിൽ പല സമ്മതിദായ്കരോ തങ്ങളുടെ കൂട്ടായുള്ള ചിലവിൻമേൽ തന്നെയോ തങ്ങളേയോ അങ്ങനെയുള്ള ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിലേക്കും അവിടെനിന്നും അല്ലെങ്കിൽ വോട്ടെടുപ്പിന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്കും അവിടെനിന്നും കൊണ്ടുപോകുന്നതിനുവേണ്ടി ഒരു വാഹനമോ ജലയാനമോ കൂലിക്കെടുക്കുന്നത്, അങ്ങനെ കൂലിക്കെടുത്ത വാഹനമോ ജലയാനമോ യന്ത്രശക്തികൊണ്ട് ചലിപ്പിക്കുന്നതല്ലാത്ത വാഹനമോ ജലയാനമോ ആണെങ്കിൽ, ഈ ഖണ്ഡത്തിൻ കീഴിൽ അഴിമതി പ്രവൃത്തിയായി കരുതുവാൻ പാടില്ലാത്തതാകുന്നു.

എന്നുമാത്രമല്ല, സ്വന്തം ചെലവിൻമേൽ ഏതെങ്കിലും സമ്മതിദായകൻ അങ്ങനെയുള്ള ഏതെ ങ്കിലും പോളിംഗ് സ്റ്റേഷനിലേക്കോ വോട്ടെടുപ്പിന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്കോ പോകുന്നതിനോ അവിടെനിന്നു വരുന്നതിനോ ഏതെങ്കിലും പബ്ലിക്സ് ട്രാൻസ്പോർട്ട് വാഹനമോ ജലയാനമോ ഏതെങ്കിലും ടാങ്കറോ റെയിൽ വണ്ടിയോ ഉപയോഗിക്കുന്നത് ഈ ഖണ്ഡത്തിൻകീഴിൽ അഴിമതി പ്രവൃത്തിയായി കരുതുവാൻ പാടില്ലാത്തതാകുന്നു.

വിശദീകരണം - ഈ ഖണ്ഡത്തിൽ 'വാഹനം' എന്ന പദത്തിന് റോഡു വഴിയുള്ള ഗതാഗതത്തിന് ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ പ്രാപ്തമായതോ ആയ ഏതെങ്കിലും വാഹനം, അത് യാന്ത്രിക ശക്തികൊണ്ട് ചലിപ്പിക്കുന്നതോ അല്ലാത്തതോ മറ്റു വാഹനങ്ങൾ വലിക്കാൻ ഉപയോഗി ക്കുന്നതോ അല്ലാത്തതോ ആയാലും, എന്നർത്ഥമാകുന്നു.

(7) 85-ആം വകുപ്പ് ലംഘിച്ചുകൊണ്ട് ചെലവ് വഹിക്കുകയോ വഹിക്കാൻ അധികാരപ്പെടുത്തുകയോ ചെയ്യുന്നത്.

(8) ഒരു സ്ഥാനാർത്ഥിയോ അയാളുടെ ഏജന്റോ, അല്ലെങ്കിൽ ഒരു സ്ഥാനാർത്ഥിയുടേയോ അല്ലെങ്കിൽ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റെയോ സമ്മതത്തോടുകൂടി മറ്റേതെങ്കിലും ആളോ ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പിന്റെ സാദ്ധ്യതയുടെ പുരോഗതിക്കായി പഞ്ചായത്തിന്റെയോ അല്ലെങ്കിൽ സർക്കാരിന്റെ സേവനത്തിലുള്ള താഴെ പറയുന്ന ഏതെങ്കിലും വിഭാഗങ്ങളിൽ, അതായത്, -

(എ) ഗസറ്റഡ് ഉദ്യോഗസ്ഥൻമാർ
(ബി) പോലീസ് സേനകളിലെ അംഗങ്ങൾ
(സി) എക്സസൈസ് ഉദ്യോഗസ്ഥന്മാർ
(ഡി) റവന്യൂ ഉദ്യഗസ്ഥൻമാർ
(ഇ) സർക്കാർ സർവ്വീസിലുള്ള, നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള മറ്റു വിഭാഗ ത്തിൽപ്പെട്ട ആളുകൾ

എന്നീ ഏതെങ്കിലും വിഭാഗത്തിൽപ്പെടുന്ന ഏതെങ്കിലും ആളിൽ നിന്നും (വോട്ടു നൽകൽ അല്ലാത്ത) ഏതെങ്കിലും സഹായം നേടുകയോ സമ്പാദിക്കുകയോ അല്ലെങ്കിൽ നേടാനോ സമ്പാദിക്കാനോ ശ്രമിക്കുകയോ ചെയ്യുന്നത്.എന്നാൽ, സർക്കാർ സർവ്വീസിലുള്ളതും മുൻപറഞ്ഞ വിഭാഗങ്ങളിൽ ഏതിലെങ്കിലും പെട്ടതുമായ ഏതെങ്കിലും ആൾ തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിലോ നിർവ്വഹണമായി കരുതാവുന്ന ഒന്നിലോ, ഏതെങ്കിലും സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ ഏജന്റിന്റേയോ സമ്മതത്തോടെ പ്രവർത്തിക്കുന്ന ഏതെങ്കിലും ആൾക്കോ വേണ്ടിയോ അല്ലെങ്കിൽ അവർക്കോ അവരെ സംബന്ധിച്ചും ഏതെങ്കിലും ഏർപ്പാടുകൾ ചെയ്യുകയോ സൗകര്യങ്ങൾ നൽകുകയോ ചെയ്യുന്നിടത്ത് (അത് സ്ഥാനാർത്ഥി വഹിക്കുന്ന ഉദ്യോഗം കാരണമായോ മറ്റേതെങ്കിലും കാരണത്താലോ ആയാലും) അങ്ങനെയുള്ള ഏർപ്പാടുകളോ സൗകര്യങ്ങളോ കൃത്യമോ കാര്യമോ ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു സാദ്ധ്യത പുരോഗമിപ്പിക്കുന്നതിനുള്ള സഹായമായി കരുതുവാൻ പാടില്ലാത്തതാകുന്നു.

(9) ഒരു സ്ഥാനാർത്ഥിയോ അല്ലെങ്കിൽ അയാളുടെ ഏജന്റ് അല്ലെങ്കിൽ സ്ഥാനാർത്ഥിയുടേയോ അയാളുടെ തിരഞ്ഞെടുപ്പു ഏജന്റിന്റെയോ സമ്മതത്തോടുകൂടി പ്രവർത്തിക്കുന്ന മറ്റേതെങ്കിലും ആളോ ബുത്ത് പിടിച്ചെടുക്കുന്നത്.

വിശദീകരണം 1 - ഈ വകുപ്പിൽ ഏജന്റ് എന്ന പദത്തിൽ, തിരഞ്ഞെടുപ്പ് ഏജൻറും പോളിംഗ് ഏജൻറും സ്ഥാനാർത്ഥിയുടെ സമ്മതത്തോടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഒരു ഏജന്റായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും ആളും ഉൾപ്പെടുന്നതാണ്.

വിശദീകരണം 2 - (8)-ആം ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്ക്, ഒരാൾ ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റായി പ്രവർത്തിക്കുന്നുവെങ്കിൽ അയാൾ ആ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് സാദ്ധ്യത പുരോഗമിപ്പിക്കുന്നതിൽ
സഹായിക്കുന്നതായി കരുതേണ്ടതാണ്.

വിശദീകരണം 3 - മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും (8)-ആം ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്ക് സർക്കാരിന്റേയോ ഒരു പഞ്ചായത്തിന്റേയോ സർവ്വീസിലുള്ള ഒരാളുടെ നിയമനമോ രാജിയോ സർവ്വീസ് അവസാനിപ്പിക്കലോ ഡിസ്മിസ്ലോ സർവ്വീസിൽ നിന്നും നീക്കം ചെയ്യലോ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നത് -

(i) അങ്ങനെയുള്ള നിയമനത്തിന്റേയും രാജിയുടേയും സർവ്വീസ് അവസാനിപ്പിക്കലിന്റേയും ഡിസ്മിസലിന്റേയും അല്ലെങ്കിൽ സർവ്വീസിൽനിന്ന് നീക്കം ചെയ്യലിന്റേയും.

(ii) അതതു സംഗതിപോലെ അങ്ങനെയുള്ള നിയമനമോ രാജിയോ സർവ്വീസ് അവസാനിപ്പിക്കലോ ഡിസ്മിസലോ സർവ്വീസിൽ നിന്നും നീക്കം ചെയ്യലോ പ്രാബല്യത്തിൽ വരുന്ന തീയതി അങ്ങനെയുള്ള പ്രസിദ്ധീകരണത്തിൽ പ്രസ്താവിക്കുന്നിടത്ത്, അങ്ങനെയുള്ള ആൾ അങ്ങനെയുള്ള തീയതി മുതൽക്കുള്ള പ്രാബല്യത്തോടുകൂടി നിയമിക്കപ്പെട്ടു എന്നോ, അല്ലെങ്കിൽ രാജിയുടേയോ സർവ്വീസ് അവസാനിപ്പിക്കലിന്റേയോ ഡിസ്മിസലിന്റേയോ സർവ്വീസിൽ നിന്ന് നീക്കം ചെയ്യലിന്റേയോ സംഗതിയിൽ, അങ്ങനെയുള്ള ആൾ സർവ്വീസിൽ ഇല്ലാതായിത്തീർന്നു എന്നോ ഉള്ളതിന്റേയും നിർണ്ണായക തെളിവായിരിക്കുന്നതാണ്.

വിശദീകരണം 4 - (9)-ആം ഖണ്ഡത്തിന്റെ ആവശ്യങ്ങൾക്കായി ബുത്ത് പിടിച്ചെടുക്കൽ' എന്നതിന് 137-ആം വകുപ്പിൽ ആ പദത്തിന് ഉള്ള അതേ അർത്ഥം ഉണ്ടായിരിക്കുന്നതാണ്.