Skip to main content
[vorkady.com]

E1[219ഐ. മൃഗശവങ്ങളും ചവറും മാലിന്യവും യുക്തമല്ലാത്ത രീതിയിൽ കയൊഴി ക്കുന്നതിനുള്ള നിരോധനം

(1) ചവറും ഖരമാലിന്യങ്ങളും മൃഗശവങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്നതിനും നീക്കം ചെയ്യുന്നതിനും 219 എ വകുപ്പ് പ്രകാരം യഥാവിധിയായ വ്യവസ്ഥകൾ ഗ്രാമപഞ്ചായത്ത് ചെയ്തതിനുശേഷം,-

(എ) ഏതെങ്കിലും തെരുവിലോ ഏതെങ്കിലും കെട്ടിടത്തിന്റെ വരാന്തയിലോ ഏതെങ്കിലും തെരുവിനോട് ചേർന്ന ഒഴിഞ്ഞ സ്ഥലത്തോ ഏതെങ്കിലും പൊതുകടവിലോ ജട്ടിയിലോ ഇറക്കുസഥലത്തോ അല്ലെങ്കിൽ ഒരു ജലമാർഗ്ഗത്തിന്റെയോ കുളത്തിന്റെയോ കരയിലോ; അഥവാ

(ബി) അത് നീക്കം ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലാത്ത ഏതെങ്കിലും ചവറു വിപ്പയിലോ ഏതെങ്കിലും വാഹനത്തിലോ; അഥവാ

(സി) ദുർഗന്ധം ശമിപ്പിക്കുന്നതിനോ പകർച്ച തടയുന്നതിനോ ഒഴികെ, അങ്ങനെയുള്ള നീക്കം ചെയ്യലിനു ഉദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും വാഹനത്തിലോ, യാനപാത്രത്തിലോ, യാതൊരാളും അവ നിക്ഷേപിക്കാൻ പാടുള്ളതല്ല.

(2) (1)-ആം ഉപവകുപ്പിലെ വ്യവസ്ഥകളുടെ സാമാന്യതയ്ക്ക് ഭംഗം വരാതെ, യാതൊരാളും ഗ്രാമപഞ്ചായത്തിന്റെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ ഏതെങ്കിലും തെരുവിലോ പൊതുവായതോ സ്വകാര്യമായതോ ആയ ഭൂമിയിലോ എന്തെങ്കിലും കെട്ടിട ചവറുകൾ നിക്ഷേപിക്കുകയോ നിക്ഷേ പിക്കാനിടയാക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു:
എന്നാൽ, ഗ്രാമപഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള ഫീസ് നൽകാതെ യാതൊരു അനുവാദവും നൽകാൻ പാടുള്ളതല്ല:
എന്നുമാത്രമല്ല, സെക്രട്ടറിക്ക് എഴുതി രേഖപ്പെടുത്തേണ്ടതായ കാരണങ്ങളാൽ, അങ്ങനെയുള്ള അനുവാദം നിഷേധിക്കാവുന്നതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999മുതൽ പ്രാബല്യത്തില്‍ വന്നു.