Skip to main content
[vorkady.com]

E1[205ജെ. ശമ്പളം എഴുതിവാങ്ങി വിതരണം ചെയ്യുന്ന ആഫീസർമാരുടേയും സ്വയം ശമ്പളം എഴുതിവാങ്ങുന്ന ആഫീസർമാരുടേയും സർട്ടിഫിക്കറ്റ്

ശമ്പളം എഴുതി വാങ്ങി വിതരണം ചെയ്യുന്ന ആഫീസർമാരുടേയും സ്വയം ശമ്പളം എഴുതി വാങ്ങുന്ന ആഫീസർമാരുടേയും ഓരോ വർഷത്തേയും ഫെബ്രുവരി മാസത്തിലേയും ആഗസ്റ്റ് മാസത്തിലേയും ശമ്പള ബില്ലിനോടൊപ്പം, അതതു സംഗതിപോലെ, എല്ലാ ജീവനക്കാരും താനും, അടയ്ക്കേണ്ടതായ തൊഴിൽ നികുതി അടച്ചിട്ടുണ്ടെന്നും അതിന്റെ വിശദാംശങ്ങൾ സെക്രട്ടറിക്ക് നൽകിയിട്ടുണ്ടെന്നും ഉള്ള ഒരു സർട്ടിഫിക്കറ്റ് നൽകേണ്ടതും അങ്ങനെയുള്ള സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ ശമ്പളം പാസ്സാക്കുന്ന ആഫീസർ ബില്ല് പാസ്സാക്കാൻ പാടില്ലാത്തതുമാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.