Skip to main content
[vorkady.com]

32. അഴിമതി പ്രവർത്തികൾ കാരണമായുള്ള അയോഗ്യത

(1) 101-ആം വകുപ്പിൻ കീഴിലുള്ള ഒരു ഉത്തരവുമൂലം ഒരു അഴിമതി പ്രവർത്തിക്ക് കുറ്റക്കാരനാണെന്നു കാണപ്പെട്ട ഏതൊരാളിന്റെയും കാര്യം അങ്ങനെയുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ കഴിയുന്നതുംവേഗം ഈ ആവശ്യത്തിലേക്കായി സർക്കാർ വിനിർദ്ദേശിച്ചേക്കാവുന്ന അങ്ങനെയുള്ള അധികാരസ്ഥൻ അങ്ങനെയുള്ള ആളെ അയോഗ്യനാക്കണമോ എന്നും അങ്ങനെയെങ്കിൽ എത്ര കാലത്തേക്ക് വേണമെന്നും ഉള്ള പ്രശ്നം തീർപ്പുകൽപ്പിക്കുന്നതിലേക്കായി ഗവർണ്ണർക്ക് സമർപ്പിക്കേണ്ടതാണ്;

എന്നാൽ, ഈ ഉപവകുപ്പിൻ കീഴിൽ ഏതെങ്കിലും ആളെ അയോഗ്യനാക്കുന്ന കാലയളവ് യാതൊരു സംഗതിയിലും അയാളെ സംബന്ധിച്ച 101-ആം വകുപ്പിൻ കീഴിലുള്ള ഉത്തരവ് പ്രാബല്യത്തിൽ വരുന്ന തീയതി തൊട്ട് ആറ് വർഷത്തിൽ കവിയാൻ പാടില്ലാത്തതാകുന്നു.

(2) ഗവർണ്ണർ, (1)-ആം ഉപവകുപ്പിൽ സൂചിപ്പിച്ച ഏതെങ്കിലും പ്രശ്നത്തിൻമേൽ തന്റെ തീർപ്പ് കൽപ്പിക്കുന്നതിന് മുൻപായി ആ പ്രശ്നത്തിൻമേലുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ആരായേണ്ടതും അങ്ങനെയുള്ള അഭിപ്രായത്തിനനുസൃതമായി പ്രവർത്തിക്കേണ്ടതുമാണ്.